ടിവിഎസിന്റെ എന്‍ടോര്‍ക്ക് 125 റേസ് എഡിഷന്‍ എന്ന പേരിലുള്ള സ്‌കൂട്ടര്‍ ഡ്രിഫ്റ്റ് ബ്ലൂ, ഇന്‍ഫെര്‍നോ റെഡ്, റഷ് ഗ്രീന്‍ എന്നിങ്ങനെ മൂന്ന് പുതിയ നിറങ്ങളില്‍ വിപണിയിലെത്തി. 87,950 രൂപയാണ് വില. മുന്‍വശത്തെയും വശങ്ങളിലെയും പാനലുകളില്‍ നല്‍കിയിരിക്കുന്ന ബോള്‍ഡും എഡ്ജിയുമായ ഗ്രാഫിക്സ് കാരണം ഈ മൂന്ന് പുതിയ നിറങ്ങളും തികച്ചും ആകര്‍ഷകമായി കാണപ്പെടുന്നു. ചുവപ്പ്, മഞ്ഞ നിറങ്ങളിലുള്ള അലോയ് വീലുകള്‍ ഇവയെ കൂടുതല്‍ മനോഹരമാക്കുന്നു. ഈ പുതിയ ഷേഡുകള്‍ അവതരിപ്പിക്കുന്നതിലൂടെ, ഉത്സവ സീസണിന് മുന്നോടിയായി തങ്ങളുടെ സ്‌കൂട്ടര്‍ പോര്‍ട്ട്‌ഫോളിയോയിലേക്ക് കൂടുതല്‍ ആവേശം പകരാനാണ് ടിവിഎസ് ലക്ഷ്യമിടുന്നത്. സ്‌കൂട്ടറിന് കരുത്തേകുന്നത് 9.3 ബിഎച്പി കരുത്തും 10.5 എന്‍എം പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 124.8 സിസി എന്‍ജിനാണ്. സിവിടി ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്ന ഇതിന് മണിക്കൂറില്‍ ഏകദേശം 95 കിലോമീറ്റര്‍ വേഗത കൈവരിക്കാനാകും.
