7 31

മതിയായ ഉറക്കം ലഭിച്ചിട്ടും രാവിലെ എഴുന്നേറ്റിട്ട് ഉന്മേഷമില്ലാത്ത അവസ്ഥ, ചെറിയ ജോലികള്‍ ചെയ്താലും തളര്‍ച്ച അനുഭവപ്പെടല്‍ എന്നിവ വിറ്റാമിന്‍ ഡിയുടെ കുറവിന്റെ പ്രധാന ലക്ഷണങ്ങളാണ്. വിറ്റാമിന്‍ ഡി കാല്‍സ്യത്തിന്റെ ആഗിരണം മെച്ചപ്പെടുത്തുന്നു. ഇത് കുറയുമ്പോള്‍ എല്ലുകള്‍ ദുര്‍ബലമാകുകയും നടുവേദന, മുട്ടുവേദന, സന്ധിവേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ചെയ്യും. പടികള്‍ കയറുമ്പോള്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക, സാധാരണ ജോലികള്‍ ചെയ്യുമ്പോള്‍ പേശികള്‍ വേഗത്തില്‍ ക്ഷീണിക്കുക എന്നിവയും വിറ്റാമിന്‍ ഡി കുറവിന്റെ സൂചനകളാണ്. ജലദോഷം, പനി, ശ്വാസകോശ അണുബാധകള്‍ തുടങ്ങിയവ ഇടയ്ക്കിടെ വരുന്നത് ശരീരത്തിന്റെ പ്രതിരോധശേഷി കുറയുന്നതിന്റെ ലക്ഷണമാകാം. വിറ്റാമിന്‍ ഡി പ്രതിരോധ സംവിധാനത്തിന്റെ പ്രവര്‍ത്തനത്തില്‍ പ്രധാന പങ്കുവഹിക്കുന്നു. ഇത് മുടികൊഴിച്ചിലിന് കാരണമാകാം. വിഷാദരോഗ സാധ്യതയും കൂടും. മുറിവുകള്‍, ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള മുറിവുകള്‍ എന്നിവ സുഖപ്പെടാന്‍ കൂടുതല്‍ സമയം എടുക്കുക, കൂടുതലായി വിയര്‍പ്പ് അനുഭവപ്പെടുക, ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ട്, മറവി എന്നിവയും വിറ്റാമിന്‍ ഡിയുടെ കുറവുമായി ബന്ധപ്പെട്ടിരിക്കുന്നു. രാവിലെയോ വൈകുന്നേരമോ 15-30 മിനിറ്റ് സൂര്യപ്രകാശം കൊള്ളുന്നത് വിറ്റാമിന്‍ ഡി ലഭ്യമാകാന്‍ സഹായിക്കും. കൊഴുപ്പുള്ള മത്സ്യങ്ങള്‍, മുട്ടയുടെ മഞ്ഞ, ഫോര്‍ട്ടിഫൈഡ് പാല്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഡോക്ടറുടെ നിര്‍ദേശപ്രകാരം വിറ്റാമിന്‍ ഡി സപ്ലിമെന്റുകളും ഉപയോഗിക്കാം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *