മഞ്ഞുമ്മല്‍ ബോയ്സിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ‘ബാലന്- ദി ബോയ്’ സിനിമയുടെ രണ്ടാമത്തെ ഗാനമായ ‘എങ്ങോട്ടാ..’ പുറത്തിറങ്ങി. സുഷിന് ശ്യാം ആണ് ബാലന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. അന്‍വര്‍ അലി രചിച്ച ഗാനം പാടിയിരിക്കുന്നതും സുഷിന് ശ്യാം തന്നെയാണ്. ഫര്‍സാന പാലത്തിങ്കല്‍, ആദിശേഷന്, മുഹമ്മദ് സിനാന്, ഡോളി ജൂണ്‍, ജീന്‍ പോള്‍ ലാല്‍, ഗിരീഷ് എ ഡി, ബീന ആന്റണി എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബാലന്- ദി ബോയ് മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീഭാഷകളിലായി ജൂണ്‍ 19ന് തിയേറ്ററുകളിലെത്തും. കെ.വി.എന്‍ പ്രൊഡക്ഷന്‍സും തെസ്പിയന്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ബുക്കിങ് കഴിഞ്ഞ ദിവസം ആരംഭിച്ചു. ടോവിനോ തോമസും ചിത്രത്തിലെ ഒരു നിര്‍ണായക കഥാപാത്രമായി എത്തുന്നുണ്ട്. ആവേശം സിനിമയുടെ സംവിധായകന് ജിത്തു മാധവന് ആണ് തിരക്കഥയെഴുതിയിരിക്കുന്നത്. യു/എ 16+ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന്റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 27 മിനിറ്റ് ആണ്.
‘ബാലന്- ദി ബോയ്’ സിനിമയിലെ രണ്ടാം ഗാനം
