പ്രധാനപ്പെട്ട വികസ്വര രാജ്യങ്ങളിലെ വിപണികളുമായി താരതമ്യം ചെയ്യുമ്പോള്‍, കഴിഞ്ഞ 12 മാസക്കാലയളവില്‍ ഇന്ത്യന്‍ ഓഹരി വിപണി ഏറ്റവും മോശം പ്രകടനമാണ് കാഴ്ചവെച്ചത്. എന്നിരുന്നാലും ആഭ്യന്തര വിപണിയില്‍ ശക്തമായ ഒരു തിരിച്ചുവരവിനുള്ള അന്തരീക്ഷം ഒരുങ്ങുന്നതായി ആഗോള ബ്രോക്കറേജ് സ്ഥാപനമായ മോര്ഗന് സ്റ്റാന്‍ലിയുടെ റിപ്പോര്‍ട്ട്. കമ്പനികളുടെ വരുമാന വളര്‍ച്ച 2025-26 സാമ്പത്തിക വര്‍ഷത്തിലെ 10 ശതമാനത്തില്‍ നിന്നും 2027-28 സാമ്പത്തിക വര്‍ഷത്തോടെ 22 ശതമാനമായി ഉയരുമെന്നാണ് മോര്ഗന് സ്റ്റാന്‍ലിയുടെ നിഗമനം. മുന്‍നിര കമ്പനികള്‍ സ്വന്തം ഓഹരികള്‍ തിരിച്ചുവാങ്ങുന്നത് 1,000 കോടി ഡോളര്‍ മറികടക്കാനൊരുങ്ങുന്നു. ക്രൂഡ് ഓയില്‍ വിലക്കയറ്റം, പണപ്പെരുപ്പ ഭീഷണി, ആഗോള രാഷ്ട്രീയ സാഹചര്യങ്ങള്‍ എന്നിവ വെല്ലുവിളിയാണെങ്കിലും ഇന്ത്യയുടെ അടിസ്ഥാനപരമായ വളര്‍ച്ചാ സാധ്യതകള്‍ക്ക് മങ്ങലേറ്റിട്ടില്ലെന്ന് മോര്ഗന് സ്റ്റാന്‍ലി വ്യക്തമാക്കുന്നു.
