ഏഴാം സംസ്ഥാന ധനകാര്യക്കമ്മീഷന്റെ 2026-27-ലേക്കുള്ള അനുബന്ധ റിപ്പോർട്ട് ഗവർണർക്ക്സമർപ്പിച്ചു. സംസ്ഥാന സർക്കാർ പ്രാദേശിക ഗവൺമെന്റുകൾക്ക് 2026-27-ൽ കൈമാറേണ്ട ധനവിഭവങ്ങൾ സംബന്ധിച്ച ശുപാർശകൾ സംസ്ഥാന ധനക്കമ്മീഷൻ നേരത്തെ സമർപ്പിച്ചിരുന്നതാണ്. പതിനാറാം കേന്ദ്ര ധനകാര്യക്കമ്മീഷൻ ശുപാർശകൾ പുറത്തുവന്നതോടുകൂടി അവകൂടി പരിഗണിച്ചുകൊണ്ട് ധനവിന്യാസത്തിൽ വരുത്തേണ്ട മാറ്റങ്ങളാണ് അനുബന്ധ റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
ഏഴാം സംസ്ഥാന ധനകാര്യക്കമ്മീഷന്റെ 2026-27-ലേക്കുള്ള അനുബന്ധ റിപ്പോർട്ട് ഗവർണർക്ക്സമർപ്പിച്ചു
