കേരളത്തില്‍ മാത്രമല്ല കര്‍ണാടകയിലും പുതുചരിത്രം കുറിച്ച് ‘ദൃശ്യം 3’. മലയാളത്തിന് പുറമെ ദൃശ്യത്തിന്റെ തമിഴ്, കന്നഡ, തെലുങ്ക് പതിപ്പുകളും കര്‍ണാടകത്തില്‍ പ്രദര്‍ശനത്തിനുണ്ട്. ഒരാഴ്ച കൊണ്ട് കന്നഡ പതിപ്പ് മാത്രം നേടിയത് 1.18 കോടിയാണ്. ഒരു മലയാള ചിത്രത്തിന്റെ കന്നഡ പതിപ്പ് ഒരു കോടിക്ക് മുകളില്‍ ഗ്രോസ് നേടുന്നത് ഇത് ആദ്യമാണ്. മറ്റ് ഭാഷാ ചിത്രങ്ങളും പരിഗണിക്കുമ്പോള്‍ കന്നഡ പതിപ്പ് 1 കോടിക്ക് മുകളില്‍ ഗ്രോസ് നേടുന്നത് ഇത് 15-ാം തവണയുമാണ്. അതേസമയം മലയാളം ഒറിജിനല്‍ കര്‍ണാടകത്തില്‍ നിന്ന് നേടിയത് ഇതിനേക്കാളൊക്കെ ഒരുപാട് ഉപരിയാണ്. കര്‍ണാടകത്തില്‍ നിന്ന് വിവിധ ഭാഷാ പതിപ്പുകളിലൂടെ ഇതുവരെ നേടിയത് 12.31 കോടിയാണ്. കര്‍ണാടകത്തില്‍ ഒരു മലയാള ചിത്രം നേടുന്ന ഏറ്റവും മികച്ച നാലാമത്തെ കളക്ഷന്‍ ആണിത്. 15.83 കോടി നേടിയ മഞ്ഞുമ്മല്‍ ബോയ്സ് ആണ് ഒന്നാം സ്ഥാനത്ത്. രണ്ടാമത് ലോക (14.80 കോടി), മൂന്നാം സ്ഥാനത്ത് എമ്പുരാനും (12.70 കോടി).
കര്‍ണാടകയിലും പുതുചരിത്രം കുറിച്ച് ‘ദൃശ്യം 3’
