ബജാജ് ഓട്ടോ തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റില്‍ അവഞ്ചര്‍ സ്ട്രീറ്റ് 220 ഉള്‍പ്പെടുത്തി. ഈ മാസം അവസാനത്തോടെ ബൈക്ക് വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ അവഞ്ചര്‍ ക്രൂയിസ് 220 മോഡലിന് 1.29 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം) വില. പുതിയ സ്ട്രീറ്റ് 220ന് ഇതിനേക്കാള്‍ കുറഞ്ഞ വിലയായിരിക്കും. ഇതിന് പുറമേ അവഞ്ചര്‍ സ്ട്രീറ്റ് 160 മോഡല്‍ ഇന്ത്യയില്‍ ബജാജ് നിര്‍ത്തലാക്കിയതായാണ് സൂചന. കാരണം ഈ മോഡല്‍ വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. നിലവില്‍ ക്രൂയിസ് 220, സ്ട്രീറ്റ് 220 എന്നീ രണ്ട് അവഞ്ചര്‍ മോഡലുകള്‍ മാത്രമാണ് വെബ്സൈറ്റിലുള്ളത്. ക്രൂയിസ് 220-ല്‍ ഉപയോഗിച്ചിരിക്കുന്ന അതേ 220സിസി, എയര്‍/ഓയില്‍-കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എന്ജിന് തന്നെയാണ് ഇതിലുമുള്ളത്. ഇത് 8,500 ആര്‍പിഎമ്മില്‍ 19 ബിഎച്പി കരുത്തും 7,000 ആര്‍പിഎമ്മില്‍ 17.6 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. എബണി ബ്ലാക്ക്, കോക്ടെയില്‍ വൈന്‍ റെഡ് എന്നീ രണ്ട് നിറങ്ങളില്‍ ലഭ്യമാകും.
