‘പൊറിഞ്ചു മറിയം ജോസ്’, ‘ആന്റണി’ എന്നീ ചിത്രങ്ങള്‍ക്കുശേഷം ജോഷിയും ജോജു ജോര്‍ജും ഒരുമിക്കുന്നു. ആക്ഷന്‍ ത്രില്ലര്‍ ഫാമിലി ഗണത്തില്‍പെടുന്ന ചിത്രത്തിന് തിരക്കഥ എഴുതുന്നത് നടനും സംവിധായകനുമൊക്കെയായി തിളങ്ങുന്ന അനൂപ് മേനോന്‍ ആണ്. ഇതാദ്യമാണ് അനൂപ് മേനോന്‍ ഒരു ജോഷി ചിത്രത്തിനു തിരക്കഥ എഴുതുന്നത്. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. ജോജു സംവിധാനം ചെയ്യുന്ന ‘പരിപാടി’ എന്ന ചിത്രത്തിനു ശേഷമാകും ഈ സിനിമ ആരംഭിക്കുക. ‘പണി’ക്കു ശേഷം ജോജു സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്.
