ഉത്തര്‍പ്രദേശിലെ ഏറ്റവും ദൈര്‍ഘ്യമേറിയ എക്‌സ്പ്രസ് വേയും ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഗ്രീന്‍ഫീല്‍ഡ് റോഡ് പദ്ധതികളിലൊന്നുമായ ഗംഗ എക്സ്പ്രസ് വേ പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു. ഉത്തർപ്രദേശിലെ ഏറ്റവും വലിയ ആറുവരിപാതയായ ഗംഗ എക്സ്പ്രസ് വേ 12 ജില്ലകളിലൂടെയാണ് കടന്നുപോകുന്നത്. ഇതോടെ മീററ്റിൽ നിന്ന് പ്രയാഗ് രാജിലേക്കുള്ള യാത്ര ദൈർഘ്യം 11 മണിക്കൂറിൽ നിന്ന് 6 മണിക്കൂറിലേക്ക് ചുരുങ്ങും. 594 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള എക്‌സ്പ്രസ് വേയുടെ ചെലവ് 36,230 കോടി രൂപയാണ്.
ഗംഗ എക്സ്പ്രസ് വേ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു
