Screenshot 20260331 1339472

 

 

 

2027-ഭാരത സെൻസസ് ന്റെ ഒന്നാം ഘട്ട നടപടികൾക്ക് ജൂലൈ ഒന്നിന് തുടക്കമാകും. രാജ്യത്തെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സെൻസസ് എന്ന പ്രത്യേകതയോടെയാണ് ഇത്തവണത്തെ ജനസംഖ്യ കണക്കെടുപ്പ് നടക്കുന്നത്. ഇതിന് മുന്നോടിയായി ജില്ലാ/അഡീഷണൽ ജില്ലാ സെൻസസ് ഓഫീസർമാർ, സാങ്കേതിക സഹായികൾ എന്നിവർക്കായി നടന്ന ആറുദിവസത്തെ പരിശീലന പരിപാടി ഏപ്രിൽ 25 ശനിയാഴ്ച അവസാനിച്ചു.

 

ആപ്പ് സേവനങ്ങൾ തടസപ്പെടില്ലെന്ന് വിശദീകരണവുമായി പേടിഎം. ബാങ്കിങ് സേവനങ്ങൾ മാത്രമാണ് നിലവിൽ നിർത്തിലാക്കിയിട്ടുള്ളത്. യുപിഐ അടക്കമുള്ള സേവനങ്ങൾ തുടരുമെന്നും പേടിഎം പറഞ്ഞു. പേടിഎം പേമെൻ്റ്സ് ബാങ്കിൻ്റെ ലൈസൻസ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇന്നലെ റദ്ദാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് 2022 മുതൽ ആർബിഐയുടെ നടപടി ആരംഭിച്ചിരുന്നു.

 

ടെറ്റ് പരീക്ഷ നിർബന്ധമാക്കിയ സുപ്രീംകോടതി വിധിക്കെതിരായ പുനപരിശോധന ഹർജികൾ ലിസ്റ്റ് ചെയ്തു. ചൊവ്വാഴ്ച്ച ഹർജികൾ സുപ്രീംകോടതി പരിഗണിക്കും. കേസിൽ നേരത്തെ വിധി പറഞ്ഞ ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ ചേംബറിൽ പരിഗണിക്കുന്നത്.തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന് ആവശ്യം ഹർജിക്കാർ ഉന്നയിച്ചിട്ടുണ്ട്.

 

ശബരിമലയിലെ സന്നിധാനത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ അനുമതി ഇല്ലാതെ പറന്ന സംഭവം ഗുരുതര സുരക്ഷാലംഘനമെന്ന് റിപ്പോർട്ട്. എഡിജിപി എസ് ശ്രീജിത് തയ്യാറാക്കിയ റിപ്പോർട്ട് ഇന്ന് സ്‌പെഷ്യൽ കമീഷണർക്ക് കൈമാറും. കൊടിമരത്തിന് തൊട്ടുമുകളിൽ വരെ ഹെലികോപ്റ്റർ പറന്നു. കാലാവസ്ഥാ പ്രശ്‌നമെന്ന കോസ്റ്റ്ഗാർഡിൻ്റെ വിശദീകരണം തൃപ്തികരമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

സംസ്ഥാനത്ത് വേനൽച്ചൂട് ക്രമാതീതമായി വർദ്ധിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നിരിക്കുകയാണ്. പീക് മണിക്കൂറുകളിലെ വൈദ്യുതി ഉപയോഗം ക്രമീകരിച്ച് സഹകരിക്കണമെന്ന് കെ എസ് ഇ ബി അറിയിച്ചു. ഏപ്രിൽ 18ന് പീക്ക് സമയ വൈദ്യുതി ഉപയോഗം സർവ്വകാല റെക്കോർഡായ 117.16 ദശലക്ഷം യൂണിറ്റിലേക്ക് എത്തിയിരുന്നു.

 

കോൺഗ്രസിൽ മുഖ്യമന്ത്രി പോര് മുറുകുന്നതിനിടെ എംഎല്‍എ ആകാൻ സാധ്യതയുള്ളവരുടെ പിന്തുണ ഉറപ്പിക്കാൻ സജീവ നീക്കവുമായി നേതാക്കൾ. അണിയറയിൽ ചരടുവലി ഊർജ്ജിതമാക്കുകയാണ് കെസി വേണുഗോപാലിനെയും വിഡി സതീശന്റെയും രമേശ് ചെന്നിത്തലയുടെയും അനുയായികൾ.

 

വി ഡി സതീശനെ അനുകൂലിച്ച് ആലുവയിൽ വൻ ഹോർഡിങ് സ്ഥാപിച്ചു. തോട്ടുമുഖം ഭാഗത്താണ് കെട്ടിടത്തിന് മുകളിൽ ഹോർഡിങ് സ്ഥാപിച്ചത്. ‘യുഡിഎഫ് ജയിക്കും സതീശൻ നയിക്കും‘ എന്നായിരുന്നു ഹോർഡിങ്ങിൽ എഴുതിയിരുന്നത്. മുഖ്യമന്ത്രി ആരാകണം എന്നതിനെ ചൊല്ലിയുള്ള സൈബർ പോര് അവസാനം ഇല്ലാതെ തുടരുകയാണ് സംസ്ഥാന കോൺഗ്രസിൽ.

 

കോൺഗ്രസിലെ സൈബർ പോരിൽ ഡിജിപിക്ക് പരാതി നൽകി കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കോർഡിനേറ്റർ വിമല ബിനു. മുഖ്യമന്ത്രി കസേര തർക്കത്തിൽ തൻ്റെ പേരിൽ വ്യാജസ്‌ക്രീൻ ഷോട്ടുകൾ പ്രചരിപ്പിക്കുന്നുവെന്നും വിമല പരാതിയിൽ പറയുന്നു. പ്രചരണം നടത്തിയവർക്കെതിരെ കേസെടുക്കണമെന്നാണ് ആവശ്യം. അതേസമയം എറണാകുളത്തെ വി ഡി സതീശൻ ഗ്രൂപ്പിലെ പ്രധാനിയാണ് വിമല.

 

കെപിസിസി ഡിജിറ്റൽ മീഡിയ സെൽ ചുമതലയിൽ നിന്ന് സ്ഥാനമൊഴിയാൻ സന്നദ്ധത അറിയിച്ച് ഹൈബി ഈഡൻ. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ പശ്ചാത്തലത്തിലാണ് സ്ഥാനമൊഴിയുന്നതെന്ന് കെപിസിസി പ്രസിഡന്‍റിന് നൽകിയ കത്തിൽ ഹൈബി വ്യക്തമാക്കി.

 

ബിജെപിയുടെ വട്ടിയൂർക്കാവ് സ്റ്റേഷൻ മാർച്ചില്‍ മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ആർ ശ്രീലേഖയെ പൊലീസ് പ്രതി ചേർത്തു. സംഘർഷം നടന്ന സമരം ഉദ്‌ഘാനം ചെയ്ത ശ്രീലേഖയെ പ്രതി നേരത്തെ ചേർത്തിരുന്നില്ല. ‘‘പോടാ പുല്ലേ പോലീസേ, പിണറായിയുടെ തെമ്മാടികളേ’’ പോലീസിനെതിരേ മുദ്രാവാക്യം വിളി വിവാദമായതിന് പിന്നാലെ ശ്രീലേഖയെ കേസില്‍ പ്രതി ചേർത്ത് പൊലീസ് പ്രത്യേക റിപ്പോർട്ട് നൽകി.

 

PNG കണക്ഷൻ ലഭിച്ച ഉപഭോക്താക്കൾ തങ്ങളുടെ കൈവശമുള്ള എൽപിജി കണക്ഷനുകൾ അടിയന്തരമായി സറണ്ടർ ചെയ്യണമെന്ന് സിവിൽ സപ്ലൈസ് കമ്മീഷണർ അറിയിച്ചു. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ രാജ്യവ്യാപകമായി എൽപിജി വിതരണത്തിന് ചില നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ നടപടി. കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിന്റെ മാർച്ച് 14ലെ ഗസറ്റ് വിജ്ഞാപന പ്രകാരമാണ് പുതിയ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

 

ടെറ്റ് പരീക്ഷ നിർബന്ധമാക്കിയ സുപ്രീംകോടതി വിധിക്കെതിരായ പുനപരിശോധന ഹർജികൾ ലിസ്റ്റ് ചെയ്തു. ചൊവ്വാഴ്ച്ച ഹർജികൾ സുപ്രീംകോടതി പരിഗണിക്കും. കേസിൽ നേരത്തെ വിധി പറഞ്ഞ ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ ചേംബറിൽ പരിഗണിക്കുന്നത്.തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന് ആവശ്യം ഹർജിക്കാർ ഉന്നയിച്ചിട്ടുണ്ട്.

 

കായികമന്ത്രി വി.അബ്ദുറഹിമാൻ തിരുവനന്തപുരത്ത് കഴിഞ്ഞ മാസം ഉദ്ഘാടനം ചെയ്ത കായികഭവൻ ഇനിയും പ്രവർത്തനം തുടങ്ങിയില്ല. കെട്ടിടത്തിന് ഇതുവരെ ചുവരുകളാവുകയോ ഒരു മുറിയെങ്കിലും പണിയുകയോ ചെയ്തിട്ടില്ല. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുൻപ് മാർച്ചിൽ കായികഭവന്‍റെ ഉദ്ഘാടനം നടന്നു. ഉദ്ഘാടന സമയത്ത് ഒരു മാസം കഴിഞ്ഞു വന്നുനോക്കാനായിരുന്നു മന്ത്രിയുടെ വെല്ലുവിളി.

 

പി വി അന്‍വറിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് എ കെ ബാലൻ. അൻവർ ഓന്തിനെ പോലെ നിറം മാറുന്ന രാഷ്ട്രീയ ജീവിയാണെന്നും ഒരിടത്തും ഉറച്ചു നിൽക്കില്ലെന്നുമാണ് എ കെ ബാലൻ്റെ വിമർശനം. ഒരു വ്യക്തിയുടെ മേൽവിലാസവും വിശ്വാസ്യതയും എങ്ങനെ നഷ്‌ടപ്പെടുമെന്നതിൻ്റെ തെളിവാണ് അൻവറെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഎം വിട്ടുപോയവർക്ക് അൻവറിനൊപ്പം ദീർഘകാലം നിൽക്കാനാകില്ലെന്നും അത്തരം ഒരു കൂട്ടായ്മ ഒരിക്കലും സാധ്യമാകില്ലെന്നും ബാലൻ കൂട്ടിച്ചേർത്തു.

 

സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഇല്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. ഓവർ ലോഡ് ആകുമ്പോഴുള്ള സ്വാഭാവിക നിയന്ത്രണം മാത്രമാണ് ഇപ്പോഴുള്ളതെന്നും മന്ത്രി വിശദീകരിച്ചു. റെഗുലേറ്ററി കമ്മീഷൻ ഹിയറിങ് കഴിഞ്ഞു. വൈദ്യുതി ഉപയോഗം 6195 മെഗാവാട്ട് പിന്നിട്ടു. കൂടുതൽ വില കൊടുത്ത് വൈദ്യുതി വാങ്ങേണ്ടി വരും. കറന്റ് ചാർജ് കൂട്ടാതെയിരിക്കാൻ ശ്രമിക്കുമെന്നും ജനങ്ങൾ സ്വയം നിയന്ത്രിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

ഇൻ്റേൺഷിപ്പ് സ്വന്തം കോളേജിൽ പൂർത്തിയാക്കാമെന്ന ഉത്തരവിറക്കി കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ.ഇൻ്റേൺഷിപ്പിൻ്റെ പേരിൽ വിദ്യാർത്ഥികൾ സാമ്പത്തിക ചൂഷണത്തിന് ഇരയാകുന്നു, വേനൽക്കാലത്ത് ദൂര സ്ഥലങ്ങളിലേക്കുള്ള യാത്ര അടക്കം പ്രതിസന്ധിയാവുന്നു എന്ന് ചൂണ്ടിക്കാട്ടി പരാതി ഉയർന്നിരുന്നു.ഇതിന് പിന്നാലെയാണ് വി സി ഉത്തരവ് ഇറക്കിയത്.

 

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസില്‍ മന്ത്രി വീണ ജോർജ് അന്വേഷണ സംഘത്തിന് മൊഴി നൽകി. ആയുധം ഉപയോഗിച്ച് ആക്രമിച്ചുവെന്ന് മൊഴിയിൽ ഇല്ല. ഉന്തിലും തള്ളിലുമായി കഴുത്തിന് പരിക്കേറ്റന്നാണ് മന്ത്രിയുടെ മൊഴി.

 

ആത്മീയാചര്യനും പണ്ഡിതനും അധ്യാപകനും ഗ്രന്ഥകാരനുമായ ഗുരു മുനി നാരായണ പ്രസാദ് അന്തരിച്ചു. 87 വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് പുലർച്ചെയായിരുന്നു അന്ത്യം. വർക്കല നാരായണ ഗുരുകുലത്തിൻ്റെ അധ്യക്ഷനായിരുന്നു മുനി നാരായണ പ്രസാദ്.

 

ഡി വൈ എസ് പി മധു ബാബുവിനെ എസ് പി ആക്കാനുള്ള തീരുമാനത്തിൽ സർക്കാരിനെതിരെ പത്തനംതിട്ടയിലെ മുൻ എസ് എഫ് ഐ നേതാവ് ജയകൃഷ്ണൻ തണ്ണിത്തോട്. ഇത്ര അധികം ആക്ഷേപമുള്ള ക്രിമിനൽ ആയ ഒരു ഉദ്യോഗസ്ഥൻ സേനയിൽ തന്നെയില്ല. തന്റെ ഉൾപ്പെടെ നിരവധി പരാതികൾ ഹൈക്കോടതിയുടെ അടക്കം പരിഗണനയിലുണ്ട്. ഒരിക്കലും ലോ ആൻഡ് ഓർഡറിൽ പോസ്റ്റ് ചെയ്യരുതെന്ന് ഉത്തരവുപോലുമുണ്ട്. എല്ലാം മറികടന്നുള്ള സർക്കാർ നീക്കം അങ്ങേയറ്റം തെറ്റാണെന്നും ജയകൃഷ്ണൻ തണ്ണിത്തോട് പറഞ്ഞു.

 

ബിരുദ വിദ്യാര്‍ത്ഥിനിയായ 19കാരിയെ അജ്ഞാതന്‍ വീട്ടില്‍ക്കയറി ഉപദ്രവിച്ചതായി പരാതി. കോഴിക്കോട് താമരശ്ശേരിയിലാണ് നാടിനെ ആശങ്കയിലാക്കിയ സംഭവമുണ്ടായത്. ഇയാള്‍ മനുഷ്യമൂത്രം പുരട്ടിയ തുണി ഉപയോഗിച്ച് ശ്വാസംമുട്ടിക്കാന്‍ ശ്രമിച്ചതായി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. കഴിഞ്ഞ ദിവസം വൈകീട്ട് 6.30ഓടെയാണ് സംഭവം നടന്നത്.താമരശ്ശേരി പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി.

 

വളർത്തുനായയെ വെയിലത്ത് കെട്ടിയിട്ടയാൾക്ക് പിഴയിട്ട് കോടതി. ഫരീദാബാദിലാണ് സംഭവം. ദീപക് ശർമ എന്നയാളാണ് തന്‍റെ വളർത്തുനായയെ കൊടും ചൂടിൽ വെയിലേല്‍ക്കുന്ന വിധത്തിൽ ബാൽക്കെണിയിൽ കെട്ടിയിട്ടത്. 2024 ജൂണിലായിരുന്നു സംഭവം. കേസില്‍ നീണ്ട 15 മാസത്തെ വിചാരണയ്ക്ക ശേഷമാണ് കോടതി പിഴ വിധിച്ചത്.

 

കേരളത്തിൽ നിന്ന് കാണാതായ മലയാളി വിദ്യാർത്ഥിയെ ദില്ലിയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശിയായ 20 കാരനെയാണ് കണ്ടെത്തിയത്. കോട്ടയത്ത് പഠിച്ചിരുന്ന വിദ്യാർത്ഥിയെ ഈ മാസം 22നാണ് കാണാതായത്. നഴ്സിംഗ് പഠനത്തിനായി കോട്ടയത്ത് എത്തിയതായിരുന്നു വിദ്യാർത്ഥി.സംഭവത്തിൽ കോട്ടയം പൊലീസ് കേസെടുത്തിരുന്നു.

 

കോൺഗ്രസിൽ മുഖ്യമന്ത്രി പോര് മുറുകുന്നതിനിടെ എംഎല്‍എ ആകാൻ സാധ്യതയുള്ളവരുടെ പിന്തുണ ഉറപ്പിക്കാൻ സജീവ നീക്കവുമായി നേതാക്കൾ. അണിയറയിൽ ചരടുവലി ഊർജ്ജിതമാക്കുകയാണ് കെസി വേണുഗോപാലിനെയും വിഡി സതീശന്റെയും രമേശ് ചെന്നിത്തലയുടെയും അനുയായികൾ.

 

കമ്പം കാട്ടുപള്ളിവാസലിൽ പടക്ക നിർമ്മാണശാലയ്ക്ക് തീപിടിച്ച് രണ്ടുപേർ മരിച്ചു. ഇന്ന് രാവിലെ വന്ന പടക്കശാല തുറക്കുമ്പോഴാണ് പെട്ടെന്ന് തീപിടുത്തം ഉണ്ടായത്. വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. അതിൽ രണ്ടുപേർ സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. കമ്പം സ്വദേശികളായ സൂര്യ, ദീനദയാനൻ എന്നിവരാണ് മരിച്ചത്.

 

 

തെലങ്കാനയിൽ പുതിയ പാർട്ടി പ്രഖ്യാപിച്ച് മുൻ ബിഐർഎസ് നേതാവ് കെ കവിത. പുതിയ പാർട്ടി പ്രഖ്യാപിച്ചത് ബിആർഎസിൽ നിന്ന് രാജിവച്ച് ഏഴ് മാസത്തിനു ശേഷമാണ്. തെലങ്കാന രാഷ്ട്ര സേന (ടിആർഎസ്) എന്നാണ് പാർട്ടിയുടെ പേര്. മുനീറാബാദിലായിരുന്നു പ്രഖ്യാപനം. തെലങ്കാനയുടെ വികസനമാണ് ലക്ഷ്യമെന്ന് കവിത പറഞ്ഞു.

 

മുംബൈയിലെ വർളിയിൽ ബിജെപി പ്രതിഷേധത്തിനിടെയുണ്ടായ ഗതാഗതക്കുരുക്കിനെ തുടർന്ന് മഹാരാഷ്ട്ര മന്ത്രി ഗിരീഷ് മഹാജനോട് കയർത്ത സ്ത്രീക്കെതിരെ പരാതി. തിക്കിലും തിരക്കിലും പെടുത്തി അപകടം ഉണ്ടാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നാണ് പരാതിയിലെ ആരോപണം. വനിതാ സംവരണ ബിൽ പരാജയപ്പെട്ടതിൽ പ്രതിഷേധിച്ച് ബിജെപി നടത്തിയ മാർച്ച് മുംബൈയിലെ പ്രധാന റോഡുകളിൽ വലിയ ഗതാഗതക്കുരുക്കിന് കാരണമായതോടെ കാറിൽ ഇതുവഴി വന്ന യുവതി, മന്ത്രി ഗിരീഷ് മഹാജനോട് കയർത്തത്.

 

മുസ്ലിം സ്ത്രീകൾക്ക് പള്ളികളിൽ പ്രവേശിക്കുന്നതിന് ഇസ്ലാമിൽ വിലക്കില്ലെന്ന് അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോർഡ് സുപ്രീം കോടതിയെ അറിയിച്ചു. എന്നിരുന്നാലും, പുരുഷന്മാരിൽ നിന്ന് വേർതിരിക്കുന്ന സംവിധാനം ഒഴിവാക്കാനോ പ്രധാന കവാടത്തിലൂടെ പ്രവേശനം ആവശ്യപ്പെടാനോ സ്ത്രീകൾക്ക് കഴിയില്ലെന്നും ബോർഡ് വ്യക്തമാക്കി.

 

രാഘവ് ഛദ്ദയുടെ നേതൃത്വത്തിൽ ഏഴ് രാജ്യസഭ എംപിമാർ ബിജെപിയിൽ ചേർന്നതോടെ ആം ആദ്മി പാർട്ടിയിൽ വലിയ പ്രതിസന്ധി. എംപിമാർക്ക് പിന്നാലെ പഞ്ചാബിലെ എംഎൽഎമാരും പാർട്ടി വിടുമെന്ന ആശങ്ക ശക്തമായതോടെ, എഎപി നേതൃത്വം അടിയന്തര നീക്കങ്ങൾ ആരംഭിച്ചു.

 

ഇറാൻ യുദ്ധത്തിൽ പിന്തുണ നൽകാത്ത നാറ്റോ അംഗരാജ്യങ്ങൾക്കെതിരെ പ്രതികാര നടപടികൾക്കൊരുങ്ങി അമേരിക്ക. സ്പെയിനിനെ നാറ്റോയിൽ നിന്ന് പുറത്താക്കാൻ പെന്റഗൺ ആലോചിക്കുന്നതായി വാർത്താ ഏജൻസിയായ ‘റോയിറ്റേഴ്സ്’ റിപ്പോർട്ട് ചെയ്തു. ഇതുസംബന്ധിച്ച് പെന്റഗൺ ഉദ്യോഗസ്ഥർക്ക് അയച്ച ഇ-മെയിൽ സന്ദേശങ്ങൾ ഉദ്ധരിച്ചാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തത്.

 

ഓസ്‌ട്രേലിയയിൽ യാത്രക്കിടെ ശുചിമുറി തകർന്ന് യുവതി വിസർജ്യക്കുഴിയിലേക്ക് വീണു. ഏകദേശം മൂന്ന് മണിക്കൂറോളം കുഴിയിൽ കുടുങ്ങിയ യുവതിയെ ഭർത്താവും അതുവഴിയെത്തിയ വ്യാപാരിയും ചേർന്ന് രക്ഷപ്പെടുത്തി. സംഭവത്തിൽ യുവതിക്ക് ഗുരുതര പരിക്കുകളില്ല.

 

കിഴക്കൻ പസഫിക് സമുദ്രത്തിൽ ലഹരിമരുന്ന് കടത്തുകയായിരുന്ന ബോട്ടിന് നേരെ യുഎസ് സൈന്യം നടത്തിയ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ‘ഓപ്പറേഷൻ സതേൺ സ്പിയർ’ എന്ന സൈനിക നീക്കത്തിന്റെ ഭാഗമായാണ് ഈ നടപടി. വിചാരണയില്ലാത്ത ഇത്തരം കൊലപാതകങ്ങൾക്കെതിരെ മനുഷ്യാവകാശ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.

 

പ്രതിനിധികൾ എത്തിയെങ്കിലും ഇറാനും യുഎസും തമ്മിൽ അടുത്ത ഘട്ട ചർച്ച നേരിട്ടുണ്ടാകില്ലെന്ന് സൂചന. സമാധാന നിർദേശങ്ങൾ പാകിസ്ഥാൻ വഴി യുഎസിനെ അറിയിക്കാനാണ് സാധ്യത. ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി ഇസ്ലാമാബാദിലെത്തി. അമേരിക്കൻ സംഘത്തിന് നേതൃത്വം വഹിക്കുന്ന മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ് കോഫും സീനിയർ അഡ്വൈസറായ ജാരെദ് കുഷ്നറും ഇന്ന് പാകിസ്ഥാനിലെത്തും.

 

യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമിർ സെലെൻസ്‌കി വീണ്ടും സൗദി അറേബ്യ സന്ദർശിച്ചു, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തി. ഗൾഫ് രാജ്യങ്ങളുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നതിന്റെ ഭാഗമായ ഈ സന്ദർശനത്തിൽ, ഡ്രോൺ പ്രതിരോധ സാങ്കേതികവിദ്യ പങ്കുവെക്കുന്നതുൾപ്പെടെയുള്ള സുരക്ഷാ സഹകരണമാണ് പ്രധാന അജണ്ട.

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *