കെസി വേണുഗോപാലിന്റെ വിക്കിപീഡിയ പേജിൽ അദ്ദേഹം 13-ാമത് കേരള മുഖ്യമന്ത്രിയാണെന്ന വിവരണം.ആർക്കും എഡിറ്റ് ചെയ്യാവുന്ന വിക്കിപീഡിയയിൽ മനഃപൂർവ്വം ആരോ വരുത്തിയ മാറ്റമാണിതെങ്കിലും ഗ്രൂപ്പ് പോരിന്റെ പ്രതിഫലനമായാണ് ഇതിനെ വിലയിരുത്തുന്നത്. വിവാദമായതോടെ ഈ ഭാഗം പേജിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.കേരളത്തിൽ ഭരണമാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിൽ കോൺഗ്രസ് ക്യാമ്പ് സജീവമാകുമ്പോൾ, മുഖ്യമന്ത്രി പദത്തിനായി നേതാക്കൾക്കിടയിൽ വൻ പടയൊരുക്കമാണ് നടക്കുന്നത്. നേതാക്കൾ തന്നെ നേരിട്ടിറങ്ങി മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആളുകളെ നിര്‍ദേശിക്കുന്ന സാഹചര്യം വരെ ഉണ്ടായി. സാധ്യതാ പട്ടികയിലുള്ള നേതാക്കൾ നേരിട്ട് ഇക്കാര്യങ്ങളിൽ പ്രതികരിച്ചില്ലെങ്കിലും നീക്കങ്ങൾ സജീവമാണ്.
കെസി വേണുഗോപാലിന്റെ വിക്കിപീഡിയ പേജിൽ അദ്ദേഹം 13-ാമത് കേരള മുഖ്യമന്ത്രിയാണെന്ന വിവരണം
