നവാഗതരുമായി എത്തി വിസ്മയ വിജയം നേടി മുന്നേറുന്ന ‘വാഴ 2’ തെലുങ്ക് മൊഴിമാറ്റ പതിപ്പിന്റെ ട്രെയ്‌ലര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. അതേസമയം ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 200 കോടിയും മറികടന്ന് കുതിപ്പ് തുടരുകയാണ്. കേരളത്തില്‍ നിന്ന് മാത്രം 100 കോടിയിലേറെ ഗ്രോസും ചിത്രം ഇതിനകം നേടി. മലയാളത്തിലെ അടുത്ത ഇന്‍ഡസ്ട്രി ഹിറ്റ് ആകുമോ ചിത്രം എന്നതാണ് സിനിമാലോകം ആകാംക്ഷയോടെ നോക്കുന്നത്. ലോകയാണ് നിലവില്‍ മലയാളത്തിലെ ഇന്‍ഡസ്ട്രി ഹിറ്റ്. 300 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ഒരേയൊരു മലയാള ചിത്രവും ലോക തന്നെ. വിപിന്‍ ദാസിന്റെ തിരക്കഥയില്‍ നവാഗതനായ സവിന്‍ സ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഹാഷിര്‍, അലന്‍ ബിന്‍ സിറാജ്, അജിന്‍ ജോയ്, വിനായക് തുടങ്ങിയ ഒരുപറ്റം യുവതാരങ്ങള്‍ക്കൊപ്പം സുധീഷ്, വിജയ് ബാബു, അജു വര്‍ഗീസ്, അരുണ്‍, അല്‍ഫോന്‍സ് പുത്രന്‍, വിനോദ് കെടാമംഗലം, അമീന്‍, നിഹാല്‍, അഞ്ചല്‍ മറിയ തുടങ്ങിയ താരങ്ങളും അഭിനയിച്ചിരിക്കുന്ന ചിത്രമാണ് ഇത്.
‘വാഴ 2’ തെലുങ്ക് മൊഴിമാറ്റ പതിപ്പ് ട്രെയ്‌ലര്‍
