സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് തുടക്കം കുറിച്ച നവകേരള സർവേയ്ക്ക് ചെലവായത് 13 കോടിയെന്ന് സർക്കാർ സുപ്രീം കോടതിയിൽ കണക്ക് നൽകി. അനുവദിച്ച 20 കോടിയിൽ ഇതുവരെ ചെലവായത് 13.04 കോടി രൂപ. ബ്രോഷറിന് 5.54 കോടിയും കത്തിന് ഒരു കോടിയും ചെലവായെന്ന് സർക്കാർ. വോളണ്ടിയർമാരുടെ യാത്രയ്ക്ക് 1.45 കോടി രൂപ ചെലവായെന്നും കണക്കിൽ പറയുന്നു. സർക്കാർ 20 കോടി രൂപ ഇതിനായി വകയിരുത്തിയിരുന്നു.
നവകേരള സർവേയ്ക്ക് ചെലവായത് 13 കോടി
