7 5

ഉപ്പിലിട്ടതിനോടുള്ള അമിതമായ ആസക്തി ചില ആരോഗ്യ പ്രശ്‌നങ്ങളുടെ ലക്ഷണമാകാം. അമിതമായ വിയര്‍പ്പ്, ഛര്‍ദ്ദി അല്ലെങ്കില്‍ മൂത്രമൊഴിക്കല്‍ കാരണം ശരീരത്തില്‍ നിന്ന് ഏറെ ജലം നഷ്ടപ്പെടുന്നതിനൊപ്പം സോഡിയവും നഷ്ടപ്പെടുന്നു. അത് നിങ്ങളുടെ തലച്ചോറിലേക്ക് കൂടുതല്‍ ഉപ്പ് കഴിക്കാന്‍ പ്രേരിപ്പിക്കുന്ന സിഗ്‌നലുകള്‍ അയയ്ക്കുന്നു. ഇത് ഉപ്പിട്ട ഭക്ഷണങ്ങളോട് ആസക്തി ഉണ്ടാക്കാം. സമ്മര്‍ദം, ദുഃഖം, ഉത്കണ്ഠ എന്നിവ അനുഭവപ്പെടുന്ന സമയങ്ങളില്‍ ആളുകള്‍ ഉപ്പിട്ട ഭക്ഷണം കഴിക്കാന്‍ ആഗ്രഹിക്കുന്നു. ഇത് സെറോടോണിന്‍, നോര്‍പിനെഫ്രിന്‍ എന്നിവ ഉല്‍പാദിപ്പിക്കുന്നു. വിഷാദവും ഉത്കണ്ഠയും മൂലം പലപ്പോഴും അസ്വസ്ഥമാകുന്ന കുറഞ്ഞു പോകുന്ന ഹോര്‍മോണുകളാണിവ. ഉയര്‍ന്ന നിലവാരമുള്ള ഉറക്കം ലഭിക്കാത്തത് ഭക്ഷണക്രമത്തെ സ്വാധീനിക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഉറക്കമില്ലായ്മ ഉപ്പിലിട്ട അല്ലെങ്കില്‍ ഉപ്പ് അടങ്ങിയ ഭക്ഷണങ്ങളോടുള്ള ആസക്തി വര്‍ധിപ്പിക്കും. ഉപ്പിനോടുള്ള ആസക്തി സാധാരണമാണെങ്കിലും, അമിതമായി ഉപ്പ് ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ഉയര്‍ന്ന സോഡിയത്തിന്റെ അളവ് ശരീരത്തില്‍ വളരെയധികം ജലാംശം പിടിച്ചുനിര്‍ത്താന്‍ ഇടയാക്കും. ഇത് ഹൃദയത്തിന്റെ പണി ഇരട്ടിയാക്കുകയും. മറ്റ് അവയവങ്ങള്‍ക്ക് സമ്മര്‍ദം കൂട്ടുകയും ചെയ്യുന്നു. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിലേക്ക് നയിച്ചേക്കാം, കാലക്രമേണ ഹൃദയം, വൃക്കകള്‍, തലച്ചോറ് എന്നിവയ്ക്ക് തകരാറുകള്‍ ഉണ്ടാക്കാം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *