വോട്ട് നേടാനായി ബിജെപി കിറ്റുകൾ നൽകിയെന്ന് പരാതി. 900 രൂപയുടെ 48 കിറ്റുകള്‍ ഇതിനോടകം വിതരണം ചെയ്തുവെന്നാണ് വിവരം. ഒളരിയിലെ കാര്‍ത്തിക സൂപ്പര്‍മാര്‍ക്കറ്റിലാണ് സംഭവം. പോലീസ് എത്തി കട സീല്‍ ചെയ്തു. ഇടത് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി പ്രതിഷേധിച്ചു. പണം മുടക്കി ബിജെപി തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു എന്ന് ഇടതുപക്ഷം ആരോപിച്ചു. വിഷു പ്രമാണിച്ച് ബിജെപി പ്രവര്‍ത്തകര്‍ അരിയും പലവെഞ്ജനങ്ങളുമടങ്ങിയ കിറ്റ് വിതരണം ചെയ്യുന്നുവെന്നാണ് എല്‍ഡിഎഫിന്റെ പരാതി. എന്നാൽ കിറ്റ് വിതരണം ചെയ്തതുമായി പാർട്ടിക്കോ സ്ഥാനാർത്ഥിക്കോ ബന്ധമില്ലെന്ന് ബിജെപി വ്യക്തമാക്കി.
വോട്ടിനായി ബിജെപി കിറ്റുകള്‍ നൽകിയെന്ന് പരാതി
