തനിക്കെതിരായ ആം ആദ്മി പാർട്ടി ആരോപണങ്ങളിൽ സത്യമില്ലെന്ന് രാഘവ് ചദ്ദ. മൂന്ന് ആരോപണങ്ങൾ ആം ആദ്മി പാർട്ടി ഉയർത്തി, മൂന്നും നുണകളാണ്, നുണകൾ ആവർത്തിച്ചു പറയുമ്പോൾ അത് സത്യമായി തോന്നിയേക്കാം അത് കൊണ്ടാണ് പ്രതികരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആരെയും അധിക്ഷേപിക്കാൻ വേണ്ടിയല്ല താൻ പാർലമെന്റിൽ പോയതെന്നും ജനങ്ങളുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നികുതി ദായകരുടെ പ്രശ്നങ്ങൾ ഉയർത്താൻ വേണ്ടിയാണ് താൻ പാർലമെന്റിൽ പോയതെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭയിലെ എഎപിയുടെ ഉപനേതാവ് സ്ഥാനത്തുനിന്നാണ് രാഘവ് ചദ്ദയെ മാറ്റിയത്. രാഘവ് ചദ്ദയെ സ്ഥാനത്തുനിന്ന് മാറ്റണമെന്നും അശോക് മിത്തലിനെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് എഎപി രാജ്യസഭ സെക്രട്ടേറിയറ്റിന് കത്ത് നൽകിയിരുന്നു.
ആം ആദ്മി പാർട്ടിക്ക് എതിരെ രാഘവ് ചദ്ദ
