ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത പീരീയിഡ് ഡ്രാമ ത്രില്ലറായ ‘പള്ളിച്ചട്ടമ്പി’യിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. മാവീരന്‍ എന്ന പേരില്‍ പുറത്തിറങ്ങിയ ഗാന രംഗത്തില്‍ ഒരു ആയുധ പരിശീലികനായാണ് ടോവിനോ പ്രത്യക്ഷ പെടുന്നത്. വിഷു റിലീസായി എത്തുന്ന പള്ളിച്ചട്ടമ്പി, ഏപ്രില്‍ പത്തിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ അഞ്ചു ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തും. ജേക്ക്‌സ് ബിജോയ് സംഗീതം നല്‍കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ജോബ് കുര്യനാണ്. ‘കാട്ടുച്ചെമ്പകം’ എന്ന പേരില്‍ പുറത്തിറങ്ങിയിരുന്ന ചിത്രത്തിലെ ആദ്യഗാനം ഇപ്പോഴും ട്രെന്‍ഡിങ്ങില്‍ മുന്‍നിരയില്‍ നില്‍ക്കുകയാണ്. 1950-60 കാലഘട്ടത്തില്‍ നടക്കുന്ന കഥയാണ് ‘പള്ളിച്ചട്ടമ്പി’ പറയുന്നത്. വിജയരാഘവന്‍, സുധീര്‍ കരമന, ബാബുരാജ്, വിനോദ് കെടാമംഗലം, പ്രശാന്ത് അലക്‌സ് തുടങ്ങി നിരവധി പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.
