6 1

ഫെബ്രുവരിയിലെ ടെലികോം വരിക്കാരുടെ കണക്കുകള്‍ പുറത്തുവരുമ്പോള്‍ റിലയന്‍സ് ജിയോയെ പിന്നിലാക്കി ഭാരതി എയര്‍ടെല്‍ മുന്നേറ്റം കുറിക്കുന്നു. ഏറ്റവും കൂടുതല്‍ പുതിയ വരിക്കാരെ ചേര്‍ത്തത് എയര്‍ടെല്ലാണ്. 48.57 ലക്ഷം. ഇതോടെ ആകെ വരിക്കാരുടെ എണ്ണം 47.26 കോടിയായി. റിലയന്‍സ് ജിയോയ്ക്ക് 16.2 ലക്ഷം വരിക്കാരെ മാത്രമേ അധികമായി ചേര്‍ക്കാന്‍ സാധിച്ചുള്ളൂ. എങ്കിലും 49.31 കോടി വരിക്കാരുമായി രാജ്യത്തെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്റര്‍ എന്ന സ്ഥാനം റിലയന്‍സ് ജിയോ നിലനിര്‍ത്തി. ഫെബ്രുവരിയില്‍ 21,927 പുതിയ വരിക്കാരെയാണ് വോഡഫോണ്‍ ഐഡിയ ചേര്‍ത്തത്. മൊത്തം വരിക്കാരുടെ എണ്ണം 19.83 ലക്ഷമായി. അതേസമയം, പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്ലിന് ഏകദേശം 1.01 ലക്ഷം വരിക്കാരെ ഫെബ്രുവരിയില്‍ നഷ്ടമായി. മൊത്തം വരിക്കാരുടെ എണ്ണം 9.2 ലക്ഷം. കേരളത്തിലും ഏറ്റവും കൂടുതല്‍ പുതിയ വരിക്കാരെ ചേര്‍ത്തത് ഭാരതി എയര്‍ടെല്ലാണ്. അതേസമയം ഫെബ്രുവരിയില്‍ മാത്രം 5,633 വരിക്കാര്‍ ബിഎസ്എന്‍എല്‍ വിട്ടുപോയി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *