Untitled design 22

ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ്സിന് നേരേയുണ്ടായ കല്ലേറിനെ തുടർന്ന് യാത്രക്കാരിയായ വിദ്യാർത്ഥിനിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. പാലക്കാട്  ഡിവിഷണൽ റെയിൽവേ മാനേജരും ഫറോക്ക് പൊലീസ് അസി. കമ്മീഷണറും അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു. പുറമേരി സ്വദേശിനിയായ ആലുവ യു സി കോളജിൽ പഠിക്കുന്ന 22കാരിയായ ഐശ്വര്യ രാമകൃഷ്ണനാണ് കല്ലേറിൽ താടിയെല്ലിന് പരിക്കേറ്റത്. പല്ലുകളും നഷ്ടമായി. ഇന്നലെ രാത്രി 9.50ന്  കടലുണ്ടിക്കും ഫറോക്കിനുമിടയിലായിരുന്നു സംഭവം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *