ബിഹാറിൽ മുഖ്യമന്ത്രി നിതീഷ് കുമാർ തന്റെ നിയമസഭ കൗൺസിൽ അംഗത്വം ഔദ്യോഗികമായി രാജിവെച്ചു. ജനതാദൾ യുണൈറ്റഡ് എംഎൽസി സഞ്ജയ് ഗാന്ധി ഇന്ന് ബിഹാർ ലെജിസ്ലേറ്റീവ് കൗൺസിൽ സെക്രട്ടേറിയറ്റിൽ നേരിട്ടെത്തിയാണ് മുഖ്യമന്ത്രിയുടെ രാജിക്കത്ത് സമർപ്പിച്ചത്. ദീർഘകാലമായി ബിഹാർ രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായ നിതീഷ് കുമാർ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയത് എന്താണെന്ന് വ്യക്തമല്ല. വരും മണിക്കൂറുകളിൽ കൂടുതൽ ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കഴിഞ്ഞ മാർച്ച് 16 നാണ് നിതീഷ് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
നിതീഷ് കുമാർ എംഎൽസി അംഗത്വം ഔദ്യോഗികമായി രാജിവെച്ചു
