വട്ടിയൂര്‍ക്കാവിലെ സിപിഎം സ്ഥാനാര്‍ത്ഥി വി കെ പ്രശാന്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനും ഡിജിപിക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ പരാതി നല്‍കി. തന്റെ പ്രചാരണത്തിന് കൂലിക്ക് ആളെ ആവശ്യപ്പെട്ട് ആപ്പിൽ പരസ്യം കൊടുത്തെന്ന സിപിഎം പ്രചാരണത്തിനെതിരെയാണ് പരാതി. തോൽക്കുമെന്ന ഭയത്താലാണ് സിപിഎം ഇങ്ങനെ ചെയ്യുന്നതെന്നും വി കെ പ്രശാന്താണ് ഇതിനു പിന്നിലെന്നും തെരഞ്ഞെടുപ്പ് ജീവിതത്തിൽ ഇങ്ങനെ ഒരു തറ വേല കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാൽ കൂലിക്ക് ആളെ എടുക്കാൻ പരസ്യം കൊടുത്തത് കോൺഗ്രസ് തന്നെയാകണമെന്ന് വി കെ പ്രശാന്ത് പ്രതികരിച്ചു. സ്‌ഥാനാർഥിക്ക് ഒപ്പം കൂടെപ്പോകാൻ ആളില്ലെന്നും പ്രവർത്തിക്കാൻ ആളില്ലാത്തതുകൊണ്ട് ആളെ കൂട്ടാൻ പരസ്യമിട്ടു എന്നിട്ട് ആരോപണം എൽഡിഎഫ് സ്ഥാനാർഥിയുടെ തലയിലിടുന്നുവെന്നും പ്രശാന്ത് പറഞ്ഞു.
വി കെ പ്രശാന്തിനെതിരെ പരാതി നൽകി കെ മുരളീധരന്‍
