Untitled design

യുഎഇയിൽ പുലർച്ചെ ശക്തമായ ആക്രമണം ഉണ്ടായി. തുടർച്ചയായി സ്ഫോടക ശബ്ദങ്ങൾ ഉയര്‍ന്നു. എന്നാൽ ഫലപ്രദമായി ആക്രമണത്തെ ചെറുക്കാനായെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കുവൈത്തിൽ കുടിവെള്ള ശുദ്ധീകരണ പ്ലാന്റിന് നേരെ ഉണ്ടായ ഇറാന്റെ ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. അതോടൊപ്പം  ഇറാനിലെ തബ്റിസ് നാഗരത്തിൽ പെട്രോ – കെമിക്കൽ ഫാക്ടറി ആക്രമിക്കപ്പെടുകയും  വാതക ചോർച്ച ഉണ്ടാവുകയും ചെയ്തു. അതേസമയം, അമേരിക്ക കരയുദ്ധത്തിന് മുതിർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നല്‍കി. കരയുദ്ധത്തിന് ശ്രമിച്ചാൽ പേർഷ്യൻ ഉൾക്കടലിലെ സ്രാവുകൾക്ക് യുഎസ് സൈനികർ നല്ല ഭക്ഷണമായിത്തീരുമെന്നാണ് ഇറാൻ സൈനിക വക്താവ് സോൽഫഘാരി വീഡിയോ സന്ദേശത്തിലൂടെ പ്രതികരിച്ചത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *