ഓരോ വ്യക്തിയുടെയും ജീവിതം തുന്നിക്കൂട്ടിയിരിക്കുന്ന ചരടുകള്‍ നോക്കിയാലറിയാം അതിന്റെ ബലവും ശക്തിയും നിറവും. ഏതു രഹസ്യ ഭൂഖണ്ഡങ്ങള്‍ താണ്ടിപ്പോയാലും ജന്മംകൊണ്ട് സ്ഥാപി ക്കപ്പെട്ട അസ്തിത്വത്തില്‍നിന്ന് മോചനം നേടാനാവുമോ എന്ന ചോദ്യ മാണ് ഈ നോവല്‍ ഉന്നയിക്കുന്നത്. ജാതിയും മതവും നിറവും ചുറ്റിക്കെട്ടി വരിഞ്ഞുമുറുക്കി നിങ്ങളുടെ എല്ലാ സര്ഗ്ഗാത്മകപ്രകാ ശനങ്ങളെയും തടഞ്ഞുനിര്‍ത്തുന്ന ഏതോ കര്മ്മപാപം.ഇതിനെ പൊട്ടിച്ച് മലവെള്ളപ്പാച്ചില്‍പോലെ ഒഴുകുന്ന ഒരു ജീവിതത്തിന്റെ ഡയറിക്കുറിപ്പുകളാണ് ഈ നോവല്‍. ഇതില്‍ നമുക്ക് ചുറ്റും കാണുന്ന പ്രകൃതിയും മനുഷ്യരും പൂക്കളും തോടുകളും വഴികളും എല്ലാമുണ്ട്. നമ്മുടെ ജീവിതത്തിലേക്ക് തിരിച്ചുവെച്ച് ഡയറി വായി ക്കുകയാണ് സെബാനും കൃതികയും വര്‍ഗ്ഗീസും എല്‍സയും അട ങ്ങുന്ന സംഘത്തിലെ ഞാന്‍ എന്ന സ്വത്വം. പല കാരണങ്ങളാല്‍ സമൂഹജീവിതത്തില്‍നിന്ന് തിരസ്കൃതരായ മനുഷ്യരുടെ രോദന മാണ് ഈ കൃതി. ‘രഹസ്യ ഭൂഖണ്ഡങ്ങള്‍’. സജിനി എസ്. കറന്റ് ബുക്സ് തൃശൂര്‍. വില 142 രൂപ.
രഹസ്യ ഭൂഖണ്ഡങ്ങള്‍
