ടാറ്റ മോട്ടോഴ്സ് അവരുടെ പുതിയ മോഡലായ സിയേറയുടെ അടിസ്ഥാന മോഡല്‍ 11.49 ലക്ഷം(എക്സ് ഷോറൂം) രൂപ മുതലാണ് പുറത്തിറക്കിയിരുന്നത്. ക്ലാസിക് മോഡലായ സിയേറയെ ഇടവേളക്കു ശേഷം വിപണിയിലെത്തിച്ചപ്പോഴും ഉയര്‍ന്ന വകഭേദത്തിന്റെ വില ടാറ്റ മോട്ടോഴ്സ് പുറത്തുവിട്ടിരുന്നില്ല. ഇപ്പോഴിതാ ഉയര്‍ന്ന വകഭേദമായ അക്കംപ്ലിഷ്ഡ്+ ന്റെ വില ടാറ്റ മോട്ടോഴ്സ് പുറത്തുവിട്ടിരിക്കുന്നു. അക്കംപ്ലിഷ്ഡ്+ വകഭേദത്തിന്റെ എക്സ് ഷോറൂം വില ആരംഭിക്കുന്നത് 20.99 ലക്ഷം രൂപ മുതലാണ്. അക്കംപ്ലിഷ്ഡ്+ വകഭേദത്തില്‍ മൂന്ന് മോഡലുകളുണ്ട്. അക്കംപ്ലിഷ്ഡ്+ ഹൈപീരിയോണ്‍ എടിക്ക് 20.99 ലക്ഷം രൂപയാണ് വില. അക്കംപ്ലിഷ്ഡ്+ ക്രയോജെറ്റ് എംടിക്ക് 20.29 ലക്ഷം രൂപയും അക്കംപ്ലിഷ്ഡ്+ ക്രയോജെറ്റ് എടിക്ക് 21.29 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില. അക്കംപ്ലിഷ്ഡ്+ വകഭേദത്തില്‍ ഹൈപീരിയോണ്‍ 1.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍, ക്രയോജെറ്റ് 1.5ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ വകഭേദങ്ങള്‍ മാത്രമാണുള്ളത്. ഉയര്‍ന്ന വകഭേദമായതിനാല്‍ തന്നെ സിയേറയുടെ എല്ലാ ഫീച്ചറുകളും അക്കംപ്ലിഷ്ഡ്+ വകഭേദത്തില്‍ ലഭ്യമാണ്.
