റൊമാന്റിക് കോമഡി ത്രില്ലര്‍ ജോണറില്‍ രാഹുല്‍ കല്യാണ്‍ തിരക്കഥ എഴുതി ഉബൈനി സംവിധാനം ചെയ്ത് ബിബിന്‍ ജോര്‍ജ്, ചന്തുനാഥ്, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രം ‘ശുക്രന്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ആദ്യാ പ്രസാദാണ് ചിത്രത്തിലെ നായിക. കളിക്കൂട്ടുകാരായ രണ്ട് ആത്മസുഹൃത്തുക്കള്‍ ഒരേ ലക്ഷ്യം നിറവേറ്റാന്‍ നടത്തുന്ന ശ്രമങ്ങളാണ് ചിത്രം പറയുന്നത്. തികച്ചും റൊമാന്റിക്ക് കോമഡി ത്രില്ലര്‍ ജോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 2026 പുതുവര്‍ഷത്തില്‍ തന്നെ ശുക്രന്‍ തിയറ്ററുകളില്‍ റിലീസ് ചെയ്യും. മറ്റു പ്രധാന കഥാപാത്രങ്ങളായി കോട്ടയം നസീര്‍, അസീസ് നെടുമങ്ങാട്, അശോകന്‍, ടിനി ടോം, ഡ്രാക്കുള സുധീര്‍, ബാലാജി ശര്‍മ്മ, ബിനു തൃക്കാക്കര, റിയാസ് നര്‍മ്മകല, ജീമോന്‍ ജോര്‍ജ്,മാലാ പാര്‍വ്വതി, തുഷാര പിള്ള, ദിവ്യ എം നായര്‍, ജയാ കുറുപ്പ്, രശ്മി അനില്‍ തുടങ്ങിയവര്‍ എത്തുന്നു.
