ദിലീപിനെ നായകനാക്കി, ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ‘ഭ.ഭ.ബ’ യിലെ ആദ്യ ഗാനം പുറത്ത്. ‘അഴിഞ്ഞാട്ടം’ എന്ന ടൈറ്റിലോടെ പുറത്ത് വന്നിരിക്കുന്ന ഈ ഗാനം ആഘോഷം മൂഡിലാണ് ഒരുക്കിയിരിക്കുന്നത്. എം ജി ശ്രീകുമാര്‍, വിനീത് ശ്രീനിവാസന്‍, നിരഞ്ജ് സുരേഷ് എന്നിവര്‍ ചേര്‍ന്ന് ആലപിച്ച ഗാനത്തിന് വരികള്‍ രചിച്ചത് വിനായക് ശശികുമാര്‍ ആണ്. ഷാന്‍ റഹ്മാന്‍ ആണ് ഈ ഗാനത്തിന് ഈണം പകര്‍ന്നത്. ഗാനത്തിന് നൃത്തം ഒരുക്കിയത് സാന്‍ഡി മാസ്റ്റര്‍ ആണ്. നവാഗതനായ ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രം 2025 ഡിസംബര്‍ 18 നാണ് ആഗോള റിലീസായി എത്തുക. ദിലീപിനൊപ്പം വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരും നിര്‍ണ്ണായക വേഷങ്ങള്‍ ചെയ്യുന്ന ഈ തകര്‍പ്പന്‍ മാസ് കോമഡി ആക്ഷന്‍ എന്റെര്‍റ്റൈനെര്‍ ചിത്രത്തില്‍, അതിഥി വേഷത്തില്‍ ആണ് മോഹന്‍ലാല്‍ എത്തുന്നത്.
‘ഭ.ഭ.ബ’ യിലെ ആദ്യ ഗാനം പുറത്ത്
