മറ്റെന്തെങ്കിലും അടിയന്തര ജോലി ചെയ്യുമ്പോള്‍ അല്ലെങ്കില്‍ വിശ്രമിക്കുമ്പോള്‍ ഫോണ്‍ ഒരു ശല്യമാവാതിരിക്കാന്‍ സെറ്റിങ്‌സില്‍ ‘ഡു നോട്ട് ഡിസ്റ്റര്‍ബ്’ (ശല്യപ്പെടുത്തരുത്) എന്ന് സെറ്റ് ചെയ്ത് വെക്കാറുണ്ട് പലരും. വളരെ അടിയന്തരമായി ആരെങ്കിലും വിളിച്ചാല്‍ കിട്ടില്ല എന്നതാണ് ഇതിന്റെ പോരായ്മ. ഇത് പരിഹരിക്കാന്‍ ഗൂഗിള്‍ ഫോണ്‍ ആപ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. നിങ്ങളുടെയും വിളിക്കുന്നയാളുടെയും ഫോണ്‍ ഗൂഗിള്‍ ബീറ്റ വേര്‍ഷന്‍ 203 പതിപ്പാകണം എന്ന് മാത്രം. ഇതുണ്ടെങ്കില്‍ അടിയന്തര കാളുകള്‍ മാത്രം സെറ്റിങ്‌സിനെ മറികടന്ന് വരും. അര്‍ജന്റ് കാള്‍ പ്രത്യേകമായി വിളിക്കാം. അപ്പുറത്തുള്ളയാളുടെ സ്‌ക്രീനില്‍ ‘ഇറ്റ്‌സ് അര്‍ജന്റ്’ എന്ന് കാണിക്കും. കാള്‍ എടുത്തില്ലെങ്കില്‍ കാള്‍ ഹിസ്റ്ററിയില്‍ അര്‍ജന്റ് ടാഗ് കാണിക്കും. നിങ്ങളുടെ ഫോണില്‍ ഈ സൗകര്യം ലഭ്യമാണോ എന്നറിയാന്‍ ഫോണിലെ സെറ്റിങ്‌സ് മെനുവില്‍ ജനറല്‍ ക്ലിക്ക് ചെയ്ത് അടിഭാഗത്ത് ‘എക്‌സ്പ്രസീവ് കാളിങ്’ കാണുന്നുണ്ടോ എന്ന് നോക്കിയാല്‍ മതി.
ഈ ഫീച്ചറില്‍ അര്‍ജന്റ് കാള്‍ പ്രത്യേകമായി വിളിക്കാം
