Untitled design 2025 12 13T103255.782

നവംബർ ഒന്നിനും ഡിസംബർ ആറിനും ഇടയിൽ 60 പെൺകുട്ടികളടക്കം 82 കുട്ടികളെ കാണാതായെന്ന വാർത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ മുംബൈ നഗരത്തിൽ കനത്ത ജാഗ്രത. ജനങ്ങൾക്കിടയിൽ ആശങ്ക വർധിച്ചതും വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്കടക്കം പലവിധത്തിലുള്ള സന്ദേശങ്ങളും ജാഗ്രതാ നിർദേശങ്ങളും പ്രചരിക്കുന്നുണ്ട്.  കാണാതായവരിൽ 41 പെൺകുട്ടികളും 13 ആൺകുട്ടികളും 18 ന് അടുത്ത് പ്രായമുള്ളവരാണ്. കുരാർ, വകോല, പോവൈ, മൽവാനി, സകിനാക എന്നിവിടങ്ങളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. നവി മുംബൈക്കടുത്ത് 499 കുട്ടികളെയാണ് ജനുവരിക്കും നവംബറിനും ഇടയിൽ കാണാതായത്. ഇവരിൽ 458 പേരെ കണ്ടെത്താനായി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *