ജാപ്പനീസ് നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ആഡംബര ബ്രാന്‍ഡായ ലെക്സസില്‍ നിന്നുള്ള പുതിയ എസ് യുവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ആര്‍എക്സ് ലൈനപ്പില്‍ പുതിയ കൂട്ടിച്ചേര്‍ക്കലായി ആര്‍എക്സ് 350എച്ച് ആണ് വിപണിയില്‍ കൊണ്ടുവന്നത്. 89.99 ലക്ഷം രൂപ മുതല്‍ വിലയുള്ള (എക്സ് ഷോറൂം) ഈ പുതിയ വേരിയന്റ് ഹൈബ്രിഡോട് കൂടിയ 2.5 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ ആണ് വാഗ്ദാനം ചെയ്യുന്നത്. എട്ട് സ്പീഡ് ഇ-സിവിടി യൂണിറ്റുമായി ജോടിയാക്കിയ എന്‍ജിന്‍ 190 ബിഎച്ച്പിയും 242 എന്‍എം ടോര്‍ക്കുമാണ് പവറായി പുറപ്പെടുവിക്കുന്നത്. രണ്ട് വേരിയന്റിലാണ് വാഹനം വില്‍പ്പനയ്ക്ക് എത്തുന്നത്. ഒന്ന് സ്റ്റാന്‍ഡേര്‍ഡ് ലെക്‌സസ് ഓഡിയോ സിസ്റ്റവും മറ്റൊന്ന് മാര്‍ക്ക് ലെവിന്‍സണ്‍ ഓഡിയോ പാക്കേജും. അതേസമയം, ടോപ്പ്-സ്പെസിഫിക്കേഷന്‍ മോഡലിന് 1.09 കോടി രൂപയാണ് വില വരിക.
ആഡംബര ബ്രാന്‍ഡായ ലെക്സസിന്റെ പുതിയ എസ്യുവി
