സംസ്ഥാനത്തെ സ്വര്‍ണവില ഇന്ന് വര്‍ധിച്ചു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കയറിയതും അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് കുറഞ്ഞതുമാണ് പ്രധാന കാരണം. ഗ്രാമിന് 65 രൂപ വര്‍ധിച്ച് 11,970 രൂപയായി. പവന് 520 രൂപ വര്‍ധിച്ച് 95,760 രൂപയുമായി. കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 55 രൂപ വര്‍ധിച്ച് 9,845 രൂപയായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7,665 രൂപയും 9 കാരറ്റ് ഗ്രാമിന് 4,945 രൂപയുമാണ്. വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 185 രൂപയിലാണ് വ്യാപാരം. അന്താരാഷ്ട്ര വിപണിയില്‍ കഴിഞ്ഞ ദിവസം ഒരു ശതമാനത്തോളം ഇടിഞ്ഞ സ്വര്‍ണവില ഇന്ന് കയറ്റത്തിലാണ്. നിലവില്‍ ട്രോയ് ഔണ്‍സിന് 4,222 ഡോളറെന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. ഇതിലേക്ക് അടുക്കുന്നതിനിടെ ഇന്നലെ രണ്ടു തവണകളായി 440 രൂപ കുറഞ്ഞശേഷമാണ് ഇന്ന് സ്വര്‍ണവില തിരിച്ചുകയറിയത്.
സ്വര്‍ണവില വര്‍ധിച്ചു, പവന് 95,760 രൂപയായി!
