ടെലികോം വിപണിയില്‍ അപ്രതീക്ഷിത മുന്നേറ്റം നടത്തിക്കൊണ്ട്, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് സ്വകാര്യ ടെലികോം ഓപ്പറേറ്ററായ വോഡഫോണ്‍ ഐഡിയയെ വരിക്കാരുടെ വളര്‍ച്ചയില്‍ മറികടന്നു. ട്രായിയുടെ കണക്കുകള്‍ പ്രകാരം 2025 ഓഗസ്റ്റ്, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി ബിഎസ്എന്‍എല്‍ 20 ലക്ഷത്തിലധികം പുതിയ വയര്‍ലെസ് ഉപയോക്താക്കളെ കൂട്ടിച്ചേര്‍ത്തു. ഇതേ കാലയളവില്‍ വിഐക്ക് 30 ലക്ഷത്തിലധികം വരിക്കാരെ നഷ്ടമായി. അതേസമയം ഭാരതി എയര്‍ടെല്‍ 1,252,874 (12.5 ലക്ഷം) വയര്‍ലെസ് വരിക്കാരെയും ബിഎസ്എന്‍എല്‍ 2,69,215 (2.6 ലക്ഷം) വരിക്കാരെയും റിലയന്‍സ് ജിയോ 1,997,843 (19.9 ലക്ഷം) വരിക്കാരെയും ഒക്ടോബര്‍ മാസത്തില്‍ ചേര്‍ത്തതായി ട്രായിയുടെ ഏറ്റവും പുതിയ ടെലികോം സബ്സ്ക്രിപ്ഷന് ഡാറ്റ വ്യക്തമാക്കുന്നു. ജിയോക്ക് 41.36 ശതമാനവും എയര്‍ടെല്ലിന് 33.59 ശതമാനവും വോഡഫോണ്‍ ഐഡിയക്ക് 17.13 ശതമാനവും ബിഎസ്എന്‍എല്ലിന് 7.90 ശതമാനവും വിപണി വിഹിതമാണ് ഉളളത്.
വോഡഫോണ്‍ ഐഡിയയെ മറികടന്ന് ബിഎസ്എന്‍എല്‍
