ശബരിമല സ്വർണ്ണകൊള്ളയുമായി ബന്ധപ്പെട്ട് സന്നിധാനത്തെ ശാസ്ത്രീയ പരിശോധനയ്ക്കായി എസ് ഐ ടി സംഘം പമ്പയിൽ എത്തി. എസ് പി ശശിധരനും സംഘവുമാണ് എത്തിയത്. ശ്രീകോവിലിലെ ദ്വാരപാലക പാളി കട്ടിളപ്പാളി എന്നിവയുടെ സാമ്പിൾ ശേഖരിക്കും. പോറ്റി പണി ചെയ്ത് കൊണ്ടുവന്ന എല്ലാ സ്വർണ പാളികളുടെയും ചെമ്പ് പാളികളുടെയും സാമ്പിൾ ശേഖരിക്കും. ഹൈകോടതി നിർദേശം പ്രകാരം ആണ് നടപടി.അതേസമയം ശബരിമലയിൽ തിരുത്തലുണ്ടാകുമെന്ന് ദേവസ്വം പ്രസിഡന്റ് കെ.ജയകുമാർ പറഞ്ഞു. ഇന്നലെവരെ താൻ സൗമ്യനായ ഉദ്യോഗസ്ഥനായിരുന്നു ഇനി ആ സൗമ്യതയുണ്ടാകില്ല ഭക്തർക്ക് സൗകര്യങ്ങൾ ചെയുകയാണ് പ്രഥമപരിഗണന. സ്പോൺസറെന്ന മേലങ്കിഅണിഞ്ഞുവരുന്ന എല്ലാവരെയും അംഗീകരിക്കില്ല.അവരുടെ പശ്ചാത്തലം പരിഗോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശബരിമല സ്വർണ്ണകൊള്ളയുമായി ബന്ധപ്പെട്ടുള്ള സന്നിധാനത്തെ ശാസ്ത്രീയ പരിശോധന നാളെ നടക്കും
