”മാങ്ങാട് രത്നാകരന്റെ രണ്ടുമിനിറ്റ് നുഡില്സിനു മുന്നിലാണു നമ്മള്. ഇതിലെ ഒരു രചനയുടെയും രുചിനുണയാന്‍ രണ്ടുമിനിറ്റില്‍ കൂടുതല്‍ വേണ്ട… ഒരു സംഗതി കൈയില്‍ കിട്ടിയാല്‍ അതു ഭയങ്കര ഇഫക്ടോടെ പറഞ്ഞു ഫലിപ്പിക്കാന്‍ രത്നാകരനുള്ള കഴിവ് അപാരമാണ്… ഗംഭീരം രത്നാകരലു, ഞങ്ങള്‍ അടുത്ത പുസ്തകത്തിനായി കാത്തിരിക്കുന്നു.” -തോമസ് ജേക്കബ്. ഇന്ത്യന്‍ സാഹിത്യത്തിലെയും ധര്മശാസ്ത്രത്തിലെയും ഒരു വിശേഷശാഖയാണു സുഭാഷിതങ്ങള്‍. ആകാശവാണിയിലൂടെയും നമ്മുടെ കാതുകള്‍ സുഭാഷിതങ്ങള്‍ കേട്ടു തഴമ്പിച്ചു. സുഭാഷിതങ്ങള്‍ എന്ന ഈ പുസ്തകത്തിലെ സുഭാഷിതങ്ങളുടെ വരവ് മറ്റൊരു വഴിക്കാണ്. പേരു പക്ഷേ, അതുതന്നെ, സുഭാഷിതങ്ങള്‍. ‘സുഭാഷിതങ്ങള്‍’. മാങ്ങാട് രത്നാകരന്. എച്ച് & സി ബുക്സ്. വില 210 രൂപ.
