ജപ്പാന്‍ മോട്ടര്‍ ഷോയില്‍ ടൊയോട്ട പ്രദര്‍ശിപ്പിച്ച ലാന്‍ഡ് ക്രൂസര്‍ എഫ്‌ജെയുടെ പുതിയ മോഡല്‍ ഇന്ത്യന്‍ വിപണിയിലുമെത്തും. 2028 ല്‍ പുതിയ മോഡല്‍ ഇന്ത്യയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടൊയോട്ടയുടെ മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗര്‍ പ്ലാന്റില്‍ നിന്ന് പുറത്തിറങ്ങുന്ന ആദ്യത്തെ വാഹമായിരിക്കും ലാന്‍ഡ് ക്രൂസര്‍ എഫ്‌ജെ. 2028 ഓഗസ്റ്റില്‍ പുതിയ ലാന്‍ഡ് ക്രൂസറിന്റെ നിര്‍മാണം ഇന്ത്യയില്‍ ആരംഭിക്കും. വര്‍ഷം 89000 യൂണിറ്റ് വരെ നിര്‍മിക്കാനാണ് ടൊയോട്ട ലക്ഷ്യം വയ്ക്കുന്നത് അതില്‍ 40000 യൂണിറ്റ് വരെ മിഡില്‍ ഈസ്റ്റ് അടക്കമുള്ള വിപണികളിലേയ്ക്ക് കയറ്റുമതി ചെയ്യും. ടൊയോട്ടയുടെ ഐഎംവി ലാഡര്‍ ഫ്രെിം ഷാസിയിലാണ് വാഹനത്തിന് നിര്‍മാണം. ഡീസല്‍ എന്‍ജിന്‍ മോഡലുണ്ടാകില്ലെ പകരം 2.7 ലീറ്റര്‍ പെട്രോള്‍ എന്‍ജിനും സ്‌ട്രോങ് ഹൈബ്രിഡ് ഓപ്ഷനുമായിരിക്കും പുതിയ വാഹനത്തിന്. ഹൈബ്രിഡിനെ കൂടാതെ പ്ലഗ് ഇന്‍ ഹൈബ്രിഡ് ഓപ്ഷനും നാലു വീല്‍ ഡ്രൈവ് മോഡലുമുണ്ടാകും. ഹൈലക്‌സ് ചാമ്പില്‍ വരുന്ന അതേ 2.7 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ എന്‍ജിനാണ് ഇതിലുള്ളത്. ഈ യൂണിറ്റ് 161 ബിഎച്ച്പി പവറും 245 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു, ഇതില്‍ പാര്‍ട്ട്-ടൈം ഫോര്‍-വീല്‍-ഡ്രൈവ് സിസ്റ്റവും ആറ് സ്പീഡ് ട്രാന്‍സ്മിഷനുമാണ് ടൊയോട്ട വാഗ്ദാനം ചെയ്തിരിക്കുന്നത്.
