മികച്ച പാര്ലമെന്റേറിയന് എന്ന നിലയില്‍ ദേശീയരാഷ്ട്രീയത്തില്‍ ശ്രദ്ധേയനായ എ.ഐ.സി.സി. അംഗം ബെന്നി ബഹനാന് എഴുതിയ രാഷ്ട്രീയലേഖനങ്ങളുടെ സമാഹാരമാണ് ഇഴയഴിഞ്ഞുപോയ ഇന്നലെകള്‍. കമ്പ്യൂട്ടര്‍വത്കരണം, യന്ത്രവത്കൃതകൃഷി, സ്വാശ്രയം തുടങ്ങി കേരളരാഷ്ട്രീയത്തിലെ സുപ്രധാന സംഭവങ്ങള്‍ ഈ സമാഹാരത്തില്‍ ഉള്‍പ്പെടുന്നു. കണ്മുമ്പില് ഒരുപാട് അവസരങ്ങള്‍ ഉണ്ടായിട്ടും എങ്ങനെയാണ് കേരളം ഉത്പാദനവര്‍ദ്ധനയിലും അതിലൂടെ ഉണ്ടാകുന്ന സാമ്പത്തികവികാസത്തിലും പിന്നിലേക്കു പോയതെന്നു പറയുകയാണ് ഇതിലൂടെ. ‘ഇഴയഴിഞ്ഞുപോയ ഇന്നലെകള്‍’. ബെന്നി ബഹനാന്. കറന്റ് ബുക്സ്. വില 270 രൂപ.
ഇഴയഴിഞ്ഞുപോയ ഇന്നലെകള്‍
