ഷറഫുദ്ദീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷറഫുദ്ദീന്‍, ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘പെറ്റ് ഡിറ്റക്ടീവ്’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. ഒക്ടോബര്‍ 16 ന് ചിത്രം ആഗോള റിലീസായത്തും. ഷറഫുദ്ദീന്‍, അനുപമ പരമേശ്വരന്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രനീഷ് വിജയനാണ്. സംവിധായകന്‍ പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേര്‍ന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. ഒരു പക്കാ അഡ്വഞ്ചര്‍ ഫണ്‍ ഫാമിലി കോമഡി എന്റര്‍ടെയിനര്‍ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇവരെ കൂടാതെ വിനയ് ഫോര്‍ട്ട്, രണ്‍ജി പണിക്കര്‍, ജോമോന്‍ ജ്യോതിര്‍ എന്നിവരും ചിത്രത്തില്‍ നിര്‍ണ്ണായക വേഷങ്ങള്‍ ചെയ്യുന്നുണ്ട്. തിങ്ക് മ്യൂസിക് ആണ് ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്‌സ് സ്വന്തമാക്കിയത്. രാജേഷ് മുരുകേശന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ആനന്ദ് സി ചന്ദ്രന്‍ ആണ്. അഭിനവ് സുന്ദര്‍ നായകാണ് എഡിറ്റര്‍.
‘പെറ്റ് ഡിറ്റക്ടീവ്’ ചിത്രം ഒക്ടോബര്‍ 16 ന് ആഗോള റിലീസ്
