തേജ സജ്ജ നായകനായി വന്ന ചിത്രമാണ് ‘മിറൈ’. മിറൈ റിലീസിന് മാത്രം 12 കോടിയുടെ കളക്ഷനാണ് ഇന്ത്യയില്‍ നെറ്റായി നേടിയത് എന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റുകളായ സാക്നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. ശ്രീ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് കേരളത്തില്‍ വിതരണത്തിന് എത്തിച്ച ചിത്രം ആഗോളതലത്തില്‍ 142 കോടിയോളം രൂപയാണ് നേടിയിരിക്കുന്നത് എന്നും സാക്നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇപ്പോഴിതാ ജിയോഹോട്സ്റ്റാറിലൂടെ മിറൈ ഒടിടിയില്‍ ഒക്ടോബര്‍ 10ന് സ്ട്രീമിംഗ് തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. റിതിക നായക് ആണ് ചിത്രത്തിലെ നായിക. ഒരു സൂപ്പര്‍ യോദ്ധാവായാണ് തേജ സജ്ജ ഈ ചിത്രത്തില്‍ വേഷമിടുന്നത്. മനോജ് മഞ്ചു ആണ് ചിത്രത്തിലെ വില്ലന്‍ വേഷം അവതരിപ്പിച്ചിരിക്കുന്നത്. ശ്രിയ ശരണ്‍, ജയറാം, ജഗപതി ബാബു, രാജേന്ദ്രനാഥ് സ്യൂച്ഷി, പവന് ചോപ്ര, തന്‍ജ കെല്ലര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍
‘മിറൈ’ ഒക്ടോബര്‍ 10ന് ജിയോഹോട്സ്റ്റാറിലൂടെ
