thushar 1

തെലുങ്കാനയില്‍ നൂറു കോടി രൂപ വാഗ്ദാനം ചെയ്ത് നാല് എംഎല്‍എമാരെ കൂറുമാറ്റിക്കാനുള്ള ‘ഓപറേഷന്‍ താമര’ക്കു നേതൃത്വം നല്‍കിയത് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയാണെന്ന് തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. അറസ്റ്റിലായ മൂന്ന് ഏജന്റുമാരും തുഷാറിനെ ബന്ധപ്പെട്ടതിന്റെ ഫോണ്‍വിവരങ്ങളും പുറത്തുവിട്ടു. അമിത് ഷായുടെ ഇടപാടുകാരനാണ് തുഷാര്‍. ആന്ധ്രപ്രദേശ്, ഡല്‍ഹി, രാജസ്ഥാന്‍ എന്നിവയടക്കം നാലു സര്‍ക്കാരുകളെ വീഴ്ത്താനാണു പദ്ധതിയിട്ടതെന്നു വെളിപ്പെടുത്തുന്ന വീഡിയോയും കെസിആര്‍ പുറത്തുവിട്ടു. ഇതുവരെ എട്ട് സര്‍ക്കാരുകളെ വീഴ്ത്തിയെന്നും ഏജന്റുമാര്‍ അവകാശപ്പെടുന്നുണ്ട്.

സർക്കാരിനെ അട്ടിമറിക്കാനുള്ള മുഴുവൻ ഓപ്പറേഷന്റെയും ചുമതല തുഷാർ വെള്ളാപ്പള്ളിക്കായിരുന്നുവെന്നാണ് തെലങ്കാന മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിൽ ആരോപിച്ചത്. 100 കോടിയാണ് സ‍ര്‍ക്കാരിനെ അട്ടിമറിക്കാൻ തുഷാ‍ര്‍ വാഗ്ദാനം ചെയ്തത്. . തുഷാറിന്റെ നിർദേശപ്രകാരമാണ് ഏജന്റ്മാർ പ്രവർത്തിച്ചതെന്നും തെലങ്കാന മുഖ്യമന്ത്രി തുറന്നടിച്ചു. നിലവിൽ കേരള എൻഡിഎ കൺവീനറാണ് തുഷാര്‍. എന്നാൽ ഉയ‍ര്‍ന്ന ആരോപണത്തോട് പ്രതികരിക്കാൻ തുഷാ‍ര്‍ തയ്യാറായില്ല.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *