സർക്കാരിനെതിരെ പ്രതിഷേധമായി മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തുമെന്ന് സെക്രട്ടറിയേറ്റ് പടിക്കൽ സമരം നടത്തുന്ന ആശാ പ്രവർത്തകർ. ആശാ സമരം ആരംഭിച്ചിട്ട് 227 ദിവസം പൂർത്തിയാകുന്നു. ഒക്ടോബർ പത്താകുമ്പോൾ സമരം എട്ടുമാസം പൂർത്തിയാകുമെന്നും സമരക്കാർ. സർക്കാരിന്റെ അവഗണനയും അനീതിയുമാണ് സമരം നീണ്ടുപോകാൻ കാരണമെന്നും ആശമാരുടേത് സഹന സമരമാണെന്നും അവർ പറഞ്ഞു. ഭരണപക്ഷ നേതാക്കന്മാരെയെല്ലാം സമരത്തിന്റെ ന്യായയുക്തം നേരിട്ട് കണ്ട് പറഞ്ഞ് ബോധ്യപ്പെടുത്തി. മുഖ്യമന്ത്രിയാണ് മുൻകൈ എടുക്കേണ്ടതെന്ന് ഭരണപക്ഷ നേതാക്കന്മാർ പറഞ്ഞു. കേന്ദ്രം വർദ്ധിപ്പിച്ചാൽ ഞങ്ങളും വർദ്ധിപ്പിക്കാമെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും ആശമാർ പ്രതികരിച്ചു.
സർക്കാരിനെതിരെ പ്രതിഷേധമായി മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തുമെന്ന് സെക്രട്ടറിയേറ്റ് പടിക്കൽ സമരം നടത്തുന്ന ആശാ പ്രവർത്തകർ
