ഒരോരുത്തരുടെയും രുചിയും ആശ്വാസവും താൽപര്യവും അനുസരിച്ചാണ് വസ്ത്രം ധരിക്കുന്നതെന്നും ഖദർ ധരിക്കാത്തതിന് നേതാക്കളെ കുറ്റം പറയാൻ സാധിക്കില്ലെന്നും കെപിസിസി വൈസ് പ്രിസിഡണ്ട് വി.ടി.ബൽറാം. ഗാന്ധിജിയുടെ കാലത്താണ് ഖദർ വസ്ത്രം ധരിക്കുന്നത് ആരംഭിച്ചത്.അന്ന് മറ്റ് തരത്തിലുളള വസ്ത്രങ്ങൾ കുറവായിരുന്നു.ഇന്ന് ഖദർ വിലകൂടുതലുളള വസ്ത്രം കൂടിയാണ്.എന്നാൽ രാഷ്ട്രീയ സന്ദേശം കെമാറുന്നതിൽ ഖദർ വസ്ത്രത്തിനുളള പങ്ക് വലുതാണെന്നും ബൽറാം കൂട്ടിച്ചേര്‍ത്തു.
ആശ്വാസവും താൽപര്യവും അനുസരിച്ചാണ് വസ്ത്രം ധരിക്കുന്നതെന്ന് വിടി ബല്‍റാം
