ബേസില്‍ ജോസഫും ദര്‍ശനയും പ്രധാന കഥാപാത്രങ്ങളായി പ്രദര്‍ശനത്തിന് എത്തിയ ചിത്രം ‘ജയ ജയ ജയ ജയ ഹേ’യിലെ മനോഹരമായ ഒരു ഗാനം പുറത്തുവിട്ടു. വിപിന്‍ ദാസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വിപിന്‍ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. ‘ഇങ്ങാട്ട് നോക്കണ്ട കണ്ണുകളെ’ എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. അങ്കിത് മേനോന്റെ സംഗീത സംവിധാനത്തില്‍ വിനായക് ശശികുമാറിന്റെ വരികളില്‍ ദര്‍ശന തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. അജു വര്‍ഗീസ്, അസീസ് നെടുമങ്ങാട്, സുധീര്‍ പരവൂര്‍, മഞ്ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങന്‍ എന്നിവരാണ് ‘ജയ ജയ ജയ ജയ ഹേ’യിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
‘ജയ ജയ ജയ ജയ ഹേ’യിലെ മനോഹരമായ ഒരു ഗാനം ‘ഇങ്ങാട്ട് നോക്കണ്ട കണ്ണുകളെ’
