ഈ വര്‍ഷം ജൂലായ്-സെപ്തംബര്‍ പാദത്തില്‍ ആഗോളതലത്തില്‍ സ്മാര്‍ട്ട്ഫോണ്‍ വിപണി നേരിട്ടത് കനത്തമാന്ദ്യം. 9.7 ശതമാനം നഷ്ടവുമായി 30.19 കോടി ഫോണുകളാണ് കഴിഞ്ഞപാദത്തില്‍ വിറ്റഴിഞ്ഞതെന്ന് ഗവേഷണസ്ഥാപനമായ ഇന്റര്‍നാഷണല്‍ ഡേറ്റ കോര്പ്പറേഷന് വ്യക്തമാക്കി. വളര്‍ച്ച കുറിച്ച ഏകകമ്പനി ആപ്പിളാണ്. 1.6 ശതമാനം വളര്‍ച്ചയുമായി 5.19 കോടി ഫോണുകള്‍ ആപ്പിള്‍ വിറ്റഴിച്ചു. സാംസംഗ് 7.8 ശതമാനം, ഷവോമി 8.6 ശതമാനം, വിവോ 22.1 ശതമാനം, ഒപ്പോ 22.3 ശതമാനം എന്നിങ്ങനെ മറ്റ് പ്രമുഖ കമ്പനികളെല്ലാം കുറിച്ചത് നഷ്ടം. വില്പന കുറഞ്ഞെങ്കിലും വിപണിവിഹിതത്തില്‍ ഒന്നാമത് 21.2 ശതമാനവുമായി സാംസംഗാണ്. ആപ്പിള്‍ 17.2 ശതമാനവുമായി രണ്ടാമതുണ്ട്. ഷവോമി 13.4 ശതമാനം, വിവോയ്ക്കും ഒപ്പോയ്ക്കും 8.6 ശതമാനം വീതം എന്നിങ്ങനെയാണ് വിഹിതം.
കനത്തമാന്ദ്യം നേരിട്ട് സ്മാര്‍ട്ട്ഫോണ്‍ വിപണി
