മൂന്ന് തിരഞ്ഞെടുപ്പുകളില് തുടര്ച്ചയായി പരാജയപ്പെട്ടതോടെ കോണ്ഗ്രസ് എംപിയും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുല് ഗാന്ധിയുടെ ധാര്മിക നിലപാടില് മാറ്റം വന്നിട്ടുണ്ടോയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 2013 ല് ആര്ജെഡി നേതാവ് ലാലു പ്രസാദ് യാദവിന് പ്രയോജനകരമാകുന്ന വിധത്തില് അന്നത്തെ പ്രധാനമന്ത്രി മന്മോഹന് സിങ് കൊണ്ടുവന്ന ഓര്ഡിനന്സ് വലിച്ചുകീറിയ രാഹുല് പുതിയ ബില്ലിനെ എന്തിനാണ് എതിര്ക്കുന്നതെന്നും ഷാ ചോദിച്ചു. ഭരണഘടനാ പദവികളിലിരിക്കുന്ന ആര്ക്കെങ്കിലും ജയിലില് നിന്ന് ഭരണം നടത്താന് അനുവാദം നല്കുന്നത് ന്യായമാണോ എന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
മൂന്ന് തിരഞ്ഞെടുപ്പുകളില് തുടര്ച്ചയായി പരാജയപ്പെട്ടതോടെ കോണ്ഗ്രസ് എംപിയും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുല് ഗാന്ധിയുടെ ധാര്മിക നിലപാടില് മാറ്റം വന്നിട്ടുണ്ടോയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
