കത്ത് ചോർച്ച വിവാദത്തില്‍ ആരോപണങ്ങള്‍ക്ക് മറുപടിയുമായി രാജേഷ് കൃഷ്ണ. വ്യവസായി മുഹമ്മദ് ഷെർഷാദിനെതിരെയാണ് രാജേഷ് കൃഷ്ണ ഫേസ്ബുക്കിലൂടെ തുറന്നടിച്ചത്. പുറത്ത് വന്ന കത്ത് രഹസ്യ രേഖയല്ല. ഷെർഷാദ് തന്നെ സമൂഹ മാധ്യമങ്ങളിലൂടെ കത്ത് പങ്കുവെച്ചിരുന്നു. തെളിവില്ലാതെ ആരോപണങ്ങൾ ഉന്നയിക്കുന്നത്. താനിപ്പോഴും സിപിഎം അംഗമാണെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും രാജേഷ് കൃഷ്ണ ഫേസ്ബുക്കില്‍ കുറിച്ചു. പാർട്ടി തീരുമാനത്തിനൊപ്പമാണെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു. വിവാദങ്ങളിൽ ഇത് ആദ്യമായിട്ടാണ് രാജേഷ് കൃഷ്ണ പ്രതികരിക്കുന്നത്.
കത്ത് ചോർച്ച വിവാദത്തില്‍ ആരോപണങ്ങള്‍ക്ക് മറുപടിയുമായി രാജേഷ് കൃഷ്ണ
