7 10

മഴക്കാലത്ത് അന്തരീക്ഷത്തില്‍ ഉണ്ടാകുന്ന ഈര്‍പ്പം പ്രമേഹ രോഗികളുടെ ശരീരതാപനിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാക്കാം. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെയും സ്വാധീനിക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഈര്‍പ്പമുള്ള കാലാവസ്ഥയില്‍ മറ്റുള്ളവരെ അപേക്ഷിച്ച് പ്രമേഹ രോഗികളില്‍ പെട്ടെന്ന് നിര്‍ജ്ജലീകരണം ഉണ്ടാകാം. ഇത് തലകറക്കം, ദാഹം, തലവേദന, ഹൃദയമിടിപ്പ് വര്‍ധിക്കുക, രക്തസമ്മര്‍ദം കുറയുക, ക്ഷീണം എന്നിവയിലേക്ക് നയിക്കാം. പ്രമേഹം കൂടുന്ന സാഹചര്യങ്ങള്‍ വിയര്‍പ്പ് ഗ്രന്ഥി ശരിയായി പ്രവര്‍ത്തിക്കാത്തതു മൂലം വിയര്‍ക്കാതിരിക്കുകയും ശരീരം തണുക്കാത്ത അവസ്ഥ ഉണ്ടാകുകയും ചെയ്യുന്നു. മഴക്കാലത്ത് പ്രമേഹ രോഗികള്‍ ദാഹിച്ചില്ലെങ്കിലും നന്നായി വെള്ളം കുടിക്കുക. നിര്‍ജ്ജലീകരണം തടയുന്നതിന് ദിവസവും മൂന്ന് മുതല്‍ നാല് ലിറ്റര്‍ വെള്ളം കുടിക്കാം. ഗ്ലൈസെമിക് സൂചിക കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. സീസണല്‍ പഴങ്ങള്‍, പച്ചക്കറികള്‍, മില്ലെറ്റ് തുടങ്ങിയവ പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. മഴക്കാലത്ത് പുറത്തു നിന്നുള്ള ഭക്ഷണം നിര്‍ബന്ധമായും ഒഴിവാക്കണം. വൃത്തി ഹീനമായ സാഹചര്യത്തില്‍ ഉയര്‍ന്ന കലോറിയും ഗുണനിലവാരമില്ലാത്ത എണ്ണയും ഉപയോഗിച്ച് ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ നിങ്ങളുടെ ആരോഗ്യം വീണ്ടും മോശമാക്കും. മഴക്കാലത്തും വ്യായാമം മുടക്കരുത്. ഇന്‍ഡോറില്‍ ചെയ്യാന്‍ പറ്റുന്ന വര്‍ക്കൗട്ടുകള്‍ ചെയ്ത് ശാരീരികമായ സജീവമായി നില്‍ക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാന്‍ സഹായിക്കും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *