മൻ കീ ബാത്തിൽ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ സംഭാഷണം കേൾപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അടിയന്തരാവസ്ഥ ഏർപ്പെടുത്തിയവർ ഭരണഘടനയെ അട്ടിമറിക്കുക മാത്രമല്ല, ജുഡീഷ്യൽ സംവിധാനത്തെയും നോക്കുകുത്തിയാക്കി എന്നാൽ ജനങ്ങൾ ജനാധിപത്യത്തെ പിന്നോട്ട് പോകാൻ അനുവദിച്ചില്ല, അവസാനം ജനങ്ങൾ തന്നെയാണ് ജയിച്ചതെന്നും അടിയന്തരാവസ്ഥയ്ക്കെതിരെ പോരാടിയവരെ നിരന്തരം ഓർമ്മിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം ഇത്തവണയും അന്താരാഷ്ട്ര യോഗ ദിനത്തിൽ വലിയ പങ്കാളിത്തമുണ്ടായി എന്നും കൈലാസ് മാനസരോവര യാത്ര ഏറെ നാളുകൾക്ക് ശേഷം പുനരാരംഭിക്കുന്നുവെന്നും എല്ലാ തീർത്ഥയാത്രികർക്കും ആശംസകളെന്നും മൻ കി ബാത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
അടിയന്തരാവസ്ഥ മൻ കീ ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
