5 25

എസി മുറിയില്‍ ഉറങ്ങുന്നവര്‍ ഒരു ബക്കറ്റ് വെള്ളം കൂടി കരുതണം. താപനില കുറയ്ക്കുന്നതിനൊപ്പം അന്തരീക്ഷത്തിലെ ഈര്‍പ്പം കൂടി നീക്കിയാണ് എസി പ്രവര്‍ത്തിക്കുന്നത്. അതായത്, തണുത്ത വരണ്ട വായു. ഇത് ചര്‍മപ്രശ്‌നങ്ങള്‍ മുതല്‍ ശ്വാസകോശ ആരോഗ്യത്തെ വരെ ബാധിക്കാം. ദീര്‍ഘനേരം എസിക്കുള്ളില്‍ ഇരിക്കുന്നത് ചര്‍മവും ചുണ്ടുകളും വരണ്ടതാകാനും കണ്ണുകള്‍ക്ക് ചൊറിച്ചില്‍, മൂക്കിന് അസ്വസ്ഥത എന്നിവയ്ക്കും കാരണമാകും. സൈനസ് അല്ലെങ്കില്‍ മറ്റ് ശ്വാസകോശ സംബന്ധമായ അസുഖമുള്ളവര്‍ക്ക് രോഗാവസ്ഥ വഷളാക്കാനും ഇത് ഇടയാക്കും. എന്നാല്‍ ഒരു ബക്കറ്റ് വെള്ളത്തില്‍ ഇതിനെല്ലാം ഉള്ള പരിഹാരമുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? വെള്ളം പ്രകൃതിദത്ത ഹ്യുമിഡിഫയറാണ്. വെള്ളം തുറന്നു വെയ്ക്കുമ്പോള്‍ അത് അന്തരീക്ഷത്തിലേക്ക് ക്രമേണ ബാഷ്പീകരിച്ചു പോവുകയും വായുവിനെ ഈര്‍പ്പമുള്ളതാക്കുകയും ചെയ്യുന്നു. മാത്രമല്ല വായു സഞ്ചാരം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഇത് ശ്വസനസംബന്ധമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും മെച്ചപ്പെട്ട ഉറക്കം കിട്ടാനും സഹായിക്കും. എസി മുറിയുടെ ഒരു കോണില്‍ തുറന്ന ബക്കറ്റില്‍ വെള്ളം വെയ്ക്കുന്നതാണ് ഉത്തമം. അതിലേക്ക് അല്‍പം എസെന്‍ഷ്യല്‍ ഓയില്‍ അല്ലെങ്കില്‍ നാരങ്ങയുടെ തൊലി ചേര്‍ക്കുക. ഇത് മുറിക്ക് ഒരു ഫ്രഷായ മണം നല്‍കുന്നു. വെള്ളം ദിവസവും മാറാന്‍ ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ കൊതുകു പെരുകാനോ വെള്ളം കെട്ടിനിന്ന് ദുര്‍ഗന്ധം ഉണ്ടാക്കാനോ കാരണമാകും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *