ധ്യാന്‍ ശ്രീനിവാസന് നായകനായെത്തുന്ന പുതിയ ചിത്രം ‘ഒരു വടക്കന്‍ തേരോട്ട’ത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. ഓപ്പണ്‍ ആര്‍ട്ട് ക്രിയേഷന്‍സിന്റെ ബാനറില്‍ ബിനുന്‍രാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നാട്ടിന് പുറത്തുകാരനായ സാധാരണക്കാരന്റെ ജീവിതത്തിലെ രസകരമായ സംഭവങ്ങള്‍ കോര്‍ത്തിണക്കിയുള്ള ചിത്രമാണെന്ന് ടീസര്‍ സൂചിപ്പിക്കുന്നു. ധ്യാനിനൊപ്പം മലയാളത്തിലെയും തമിഴിലെയും നിരവധി താരങ്ങളും ചിത്രത്തിലുണ്ട്. ഹിറ്റ്മേക്കര് ബേണിയും അദ്ദേഹത്തിന്റെ മകള്‍ ടാന്സനും ചേര്‍ന്നാണ് ചിത്രത്തിലെ ഗാനങ്ങള്‍ നിര്‍വഹിക്കുന്നത്.സനു അശോക് രചന നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം : പവി കെ പവനാണ്. ഡ്രീം ബിഗ്ഗ് ഫിലിംസാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്. ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തും.
‘ഒരു വടക്കന്‍ തേരോട്ട’ത്തിന്റെ ടീസര്‍
