S8 yt cover 1

https://dailynewslive.in/ പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരരെ സുരക്ഷാസേന വളഞ്ഞെന്ന് റിപ്പോര്‍ട്ട്. ഭീകരര്‍ നിലവില്‍ ത്രാല്‍ കോക്കര്‍നാഗ് മേഖലയിലാണ് ഉള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. രാത്രി ഭക്ഷണം തേടി ഭീകരര്‍ വീടുകളിലെത്തിയെന്നാണ് സൂചന. ഭീകരര്‍ക്കായി ത്രാള്‍, അനന്തനാഗ്, കൊക്കര്‍ന്നാഗ് ഭാഗങ്ങളിലാണ് തെരച്ചില്‍ നടത്തുന്നത്. കരസേനയുടെ ഹെലികോപ്റ്ററുകളും ഡ്രോണുകളും തെരച്ചിലിനുണ്ട്. അനന്തനാഗ് പൊലീസും ഒപ്പമുണ്ട്.

https://dailynewslive.in/ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കശ്മീരില്‍ തന്ത്രപ്രധാന കേന്ദ്രങ്ങള്‍ക്ക് സുരക്ഷ വര്‍ദ്ധിപ്പിച്ചു. പ്രധാനപ്പെട്ട റെയില്‍വേ ലൈനുകള്‍ക്കും അത് കടന്നുപോകുന്ന ടണലുകള്‍ക്കുമാണ് സിആര്‍പിഎഫ് സുരക്ഷ കൂട്ടിയത്. ഇതിനിടെ ജമ്മു കാശ്മീര്‍ നിയമസഭയുടെ പ്രത്യേകം സമ്മേളനവും ഇന്ന് ചേരും. അതേസമയം, ഇന്നലെ രാത്രിയും ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാകിസ്ഥാന്‍ വെടിവച്ചു. കുപ്വാര, പൂഞ്ച് മേഖലയിലായിരുന്നു പ്രകോപനം. ഇതിനെതിരെ തിരിച്ചടിച്ചെന്ന് സൈന്യവും വ്യക്തമാക്കി.

*അല്‍മാട്ടിയിലേക്കൊരു യാത്ര ഫോര്‍ച്ചൂണിനൊപ്പം*

പുതിയൊരു സംസ്‌കാരം പര്യവേക്ഷണം ചെയ്യാനും, അതിശയിപ്പിക്കുന്ന പ്രകൃതിദൃശ്യങ്ങള്‍ ആസ്വദിക്കാനും, ഖസാഖ് ആതിഥ്യമര്യാദയുടെ ഊഷ്മളത അനുഭവിക്കാനും ഖസാഖ്സ്ഥാനിലെ ഏറ്റവും വലിയ നഗരമായ അല്‍മാട്ടിയിലേക്ക് 5 ദിവസം നീണ്ടു നില്‍ക്കുന്ന യാത്ര, കേരളത്തിലെ ഏറ്റവും മികച്ച ടൂര്‍ ഓപ്പറേറ്ററായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം. ഗൂഗിളില്‍ 4.9 റിവ്യു റേറ്റിംഗുള്ള, 18 വര്‍ഷത്തെ പരിചയ സമ്പത്തുള്ള കേരളത്തിലെ ഏറ്റവും വിശ്വസ്ത ടൂര്‍ ഓപ്പറേറ്റേഴ്സായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം ഇന്ത്യക്കകത്തും വിദേശത്തുമുള്ള ഓരോ യാത്രകളും നിങ്ങള്‍ക്കും സമ്മാനിക്കുന്നത് അവര്‍ണനീയ മുഹൂര്‍ത്തങ്ങളാകും. തിരുവനന്തപുരത്തും എറണാകുളത്തും തൃശൂരിലും കണ്ണൂരിലുമുള്ള ഞങ്ങളുടെ ഓഫീസുമായി ബന്ധപ്പെടുന്നതിനും ടൂര്‍ ഡെസ്റ്റിനേഷനുകളെ കുറിച്ചും ടൂര്‍ പാക്കേജുകളെ കുറിച്ചും അറിയുന്നതിനും ഞങ്ങളുടെ ഡിജിറ്റല്‍ ബ്രോഷര്‍ ലഭിക്കുന്നതിനും *8138902301* എന്ന നമ്പറില്‍ ബന്ധപ്പെടുക.

https://dailynewslive.in/ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അറബ് രാജ്യങ്ങളില്‍ പാകിസ്ഥാനെ തുറന്ന് കാട്ടാന്‍ ഇന്ത്യയുടെ നീക്കം. എംപിമാരുടെ സംഘത്തെ യുഎഇ ,സൗദി തുടങ്ങി അറബ് രാജ്യങ്ങളിലേക്കയച്ചേക്കും. ശശി തരൂര്‍, അസദുദീന്‍ ഒവൈസി തുടങ്ങിയ എംപിമാരുള്‍പ്പെടുന്ന സംഘത്തെയാണ് പരിഗണിക്കുന്നത്. പാകിസ്ഥാന്റെ തീവ്രവാദ നിലപാട് തുറന്ന് കാട്ടും. നയതന്ത്ര തലത്തിലെ തുടര്‍ നീക്കങ്ങളുടെ ഭാഗമായി ഗള്‍ഫ് രാജ്യങ്ങളോട് ഭീകരാക്രമണത്തിന്റെ വിവരങ്ങള്‍ അറിയിക്കാനും പാക്ക് പങ്ക് തുറന്നുകാണിക്കാനും ആലോചനകള്‍ നടക്കുന്നുണ്ട്.

https://dailynewslive.in/ ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലെ ബിബിസി നിലപാടില്‍ അതൃപ്തിയുമായി കേന്ദ്രം. ഭീകരരെ ആയുധധാരികളെന്ന് വിശേഷിപ്പിച്ച് വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യുന്നതില്‍ ബിബിസി ഇന്ത്യ മേധാവിയെ കേന്ദ്രം കടുത്ത അതൃപ്തി അറിയിച്ചു. അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഭീകരരെ ആയുധധാരികള്‍ എന്ന് വിശേഷിപ്പിക്കുന്നതില്‍ വലിയ വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രം ബിബിസിയെ അതൃപ്തി അറിയിച്ചത്.

https://dailynewslive.in/ മുഖ്യമന്ത്രിയുടെ ഓഫീസിലും ക്ലിഫ് ഹൗസിലും ബോംബ് വയ്ക്കുമെന്ന് ഭീഷണിസന്ദേശം. ധനകാര്യസെക്രട്ടറിയുടെ ഇ മെയിലേക്കാണ് സന്ദേശമെത്തിയത്. ലഹരി വ്യാപനത്തിനെതിരെ മുഖ്യമന്ത്രി നടപടി എടുക്കുന്നതില്‍ പ്രതിഷേധിച്ച് ബോംബ് വയ്ക്കുമെന്നാണ് ഇ മെയില്‍ സന്ദേശം. തിരുവനന്തപുരത്തെ ഗതാഗത കമ്മീഷണറുടെ ഓഫീസിലും, നെടുമ്പാശേരി വിമാനത്താവളത്തിലും ഭീഷണി സന്ദേശം എത്തിയിട്ടുണ്ട്. രാജ്ഭവനിലും ഭീഷണി സന്ദേശമെത്തിയിട്ടുണ്ട്.

*പുളിമൂട്ടിൽ സിൽക്സിൽ സൂപ്പർ സമ്മർ കളക്ഷൻസ്*

സമൃദ്ധിയുടെയും സന്തോഷത്തിൻ്റെയും പ്രത്യാശയുടെയും ആഘോഷമായ വിഷു -ഈസ്റ്റർ പ്രമാണിച്ചു ഒട്ടനവധി പ്രത്യേകതകളാണ് പുളിമൂട്ടിൽ സിൽക്സിൽ ഒരുക്കിയിരിക്കുന്നത് . വിവാഹം ,എൻഗേജ്മെൻറ് തുടങ്ങിയ മംഗല്ല്യ മുഹൂർത്തങ്ങൾക്കു അണിഞ്ഞ് ഒരുങ്ങാൻ സാരീസ് ,ലെഹങ്കാസ്, ചുരിദാറുകൾ എന്നിവയുടെ ഏറ്റവും പുതിയ വിപുലമായ ശേഖരം തയ്യാറാക്കിയിട്ടുണ്ട്. ലേഡീസ് റെഡി മൈഡുകൾ ,ഡ്രസ്സ് മെറ്റീരിയൽ കൂടാതെ മെൻസ് വെഡിങ് വെയർ ,പാർട്ടി വെയർ, കിഡ്സ് വെയർ എന്നിവയുടെ ഏറ്റവും ട്രെൻഡിങ് ആയ സമ്മർ കളക്ഷനുകൾ പുളിമൂട്ടിൽ സിൽക്സിൽ എത്തിയിരിക്കുന്നു. സമ്മർ വക്കേഷൻ പ്രമാണിച്ചു ഷോറൂം രാവിലെ 9.30 മുതൽ രാത്രി 9.30 വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്.

*പുളിമൂട്ടില്‍ സില്‍ക്സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ പങ്കെടുക്കുന്നതില്‍ കേന്ദ്ര കമ്മറ്റി അംഗം പി കെ ശ്രീമതിയെ വിലക്കിയ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഒറ്റക്കെടുത്തതെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍. അപ്രതീക്ഷിതമായാണ് യോഗത്തില്‍ മുഖ്യമന്ത്രി വിലക്ക് അറിയച്ചതെന്നും മുഖ്യമന്ത്രിയുടെ അഭിപ്രായത്തെ യോഗത്തില്‍ ആരും എതിര്‍ത്തില്ലെന്നും എന്നാല്‍ വിവാദമായപ്പോള്‍ മുഖ്യമന്ത്രിയെ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പിന്തുണച്ചെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. കേന്ദ്ര കമ്മിറ്റി അംഗമെന്ന നിലയില്‍ പികെ ശ്രീമതി പ്രവര്‍ത്തിക്കേണ്ടത് ദില്ലിയിലാണെന്നായിരുന്നു എംവി ഗോവിന്ദന്‍ വിശദീകരിച്ചത്.

https://dailynewslive.in/ തന്റെ വീടിന് മുന്നില്‍ നടന്ന ബോംബ് സ്ഫോടനം പൊലീസ് മാലപ്പടക്കമാക്കി മാറ്റിയെന്ന ആരോപണവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്‍. അയല്‍വാസികള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പൊട്ടിത്തെറിയുടെ വിവരം പൊലീസിനെ അറിയിച്ചതെന്നും വിഷയത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് ഗൂഢാലോചന നടന്നുവെന്നും ശോഭ ആരോപിച്ചു.

https://dailynewslive.in/ മുഖ്യമന്ത്രി പിണറായി വിജയന്റെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എം എബ്രഹാമിനെതിരായ കേസില്‍ 12 വര്‍ഷത്തെ സ്വത്ത് വിവരങ്ങള്‍ അന്വേഷിക്കാന്‍ സിബിഐ. 2003 ജനുവരി മുതല്‍ 2015 ഡിസംബര്‍ വരെയുള്ള കാലയളവിലെ എബ്രഹാമിന്റെ സ്വത്ത് വിവരങ്ങളാണ് അന്വേഷണ പരിധിയിലുള്ളത്. കൊല്ലത്തെ 8 കോടി രൂപ വില വരുന്ന ഷോപ്പിംഗ് കോംപ്ലക്സും അന്വേഷണ പരിധിയിലുണ്ട്. .

https://dailynewslive.in/ തെരുവുനായയുടെ കടിയേറ്റ അഞ്ചരവയസുകാരിക്ക് പ്രതിരോധ വാക്സിന്‍ എടുത്തതിന് ശേഷവും പേവിഷബാധയുണ്ടായ സംഭവത്തില്‍ പ്രതികരണവുമായി കുഞ്ഞിന്റെ അച്ഛന്‍ സല്‍മാന്‍ ഫാരിസ്. ഒരു മാസം മുമ്പാണ് കുട്ടിയെ തെരുവുനായ കടിച്ചതെന്നും ആശുപത്രിയിലെത്തി വാക്‌സീന്‍ എടുത്തിരുന്നുവെന്നും എന്നാല്‍ ഒരാഴ്ച മുമ്പ് വീണ്ടും കുഞ്ഞിന് പനി വന്നു ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ആണ് പേവിഷബാധ സ്ഥിരീകരിച്ചതെന്നും കുഞ്ഞിന്റെ അച്ഛന്‍ പറഞ്ഞു.

https://dailynewslive.in/ പാലക്കാട് അട്ടപ്പാടിയില്‍ കാട്ടാനയാക്രമണത്തില്‍ ആദിവാസി വയോധികന്‍ മരിച്ചത് നെഞ്ചിനേറ്റ ഗുരുതര പരുക്ക് മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. എല്ലാ വാരിയെല്ലുകളും തകര്‍ന്ന നിലയിലാണ്. ഉള്‍ക്കാട്ടില്‍ വിറക് ശേഖരിക്കാന്‍ പോയ സ്വര്‍ണഗദ ഊരിലെ കാളിയും മരുമകന്‍ വിഷ്ണുവും രണ്ട് കാട്ടാനകള്‍ക്ക് മുന്നില്‍ പെടുകയായിരുന്നു. കാലിന് അസുഖമുള്ളതിനാല്‍ കാളിയ്ക്ക് ഓടി രക്ഷപ്പെടാനായില്ല. മരിച്ച കാളിയുടെ കുടുംബത്തിനുള്ള സഹായം വനം വകുപ്പ് ഇന്ന് കൈമാറും.

https://dailynewslive.in/ റാപ്പര്‍ വേടന്റെ ഫ്‌ലാറ്റിലെ പൊലീസ് പരിശോധനയില്‍ ആറ് ഗ്രാം കഞ്ചാവ് പിടികൂടി. വേടന്റെ തൃപ്പൂണിത്തുറയിലെ ഫ്‌ലാറ്റില്‍ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഡാന്‍സഫ് സംഘം എത്തിയത്. 9 പേരടങ്ങുന്ന സംഘമാണ് ആണ് റാപ്പര്‍ വേടന്റെ ഫ്‌ലാറ്റിലുണ്ടായിരുന്നത്. വേടന്‍ ലഹരി ഉപയോഗിച്ചോ എന്നറിയാന്‍ മെഡിക്കല്‍ പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു. അതേസമയം ലഹരി ഉപയോഗിച്ചെന്ന് റാപ്പര്‍ വേടന്‍ സമ്മതിച്ചതായി തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് പറഞ്ഞു. വേടന്റെ തൃപ്പൂണിത്തുറയിലെ ഫ്‌ലാറ്റിലെ മേശപ്പുറത്ത് നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തതെന്നും ആരുടെയും കയ്യില്‍ നിന്നല്ല പിടികൂടിയതെന്നും ഫ്‌ലാറ്റില്‍ നിന്ന് ഒമ്പത് ലക്ഷം രൂപ കണ്ടെടുത്തതായും ഹില്‍പാലസ് സിഐ കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ റാപ്പര്‍ വേടന്റെ എറണാകുളത്തെ ഫ്ലാറ്റില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിന്റെ ഇടുക്കിയിലെ നാലാം വാര്‍ഷികാഘോഷ പരിപാടിയില്‍ നിന്ന് വേടന്റെ റാപ്പ് ഷോ ഒഴിവാക്കി. റാപ്പര്‍ വേടന്‍ എന്നറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളിയെ കഞ്ചാവ് കേസില്‍ പിടിച്ച സാഹചര്യത്തിലാണ് തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു.

https://dailynewslive.in/ ക്രിയാത്മക ജോലികള്‍ക്ക് തടസമാകുമെന്ന് കരുതിയാണ് സെറ്റുകളിലെ ലഹരി പരിശോധനയെ നേരത്തെ എതിര്‍ത്തതെന്ന് സംവിധായകനും ഫെഫ്ക പ്രസിഡന്റുമായ സിബി മലയില്‍. എങ്കിലും നിയമാനുസൃതമായ നടപടികളില്‍ ഒരെതിര്‍പ്പും ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. ലഹരി ഉപയോഗിച്ചാല്‍ മാത്രമേ സിനിമ സെറ്റില്‍ ഊര്‍ജ്ജത്തോടെ പ്രവൃത്തിക്കാന്‍ കഴിയൂ എന്ന വാദം വിചിത്രമാണെന്നും ഒരു ലഹരിയും ഇല്ലാതെ 25 ദിവസത്തില്‍ കിരീടം പോലൊരു സിനിമ ചിത്രീകരിച്ച ആളാണ് താനെന്നും സിബി മലയില്‍ ഓര്‍മപ്പെടുത്തി.

https://dailynewslive.in/ നിരോധിത വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയ ബോട്ട് ഫിഷറീസ്-മറൈന്‍ എന്‍ഫോഴ്സ്മെന്റ്- കോസ്റ്റല്‍ പൊലീസ് സംയുക്ത പരിശോധനയില്‍ പിടികൂടി. എറണാകുളം ജില്ലയില്‍ മുനമ്പം പള്ളിപ്പുറം സ്വദേശി കോട്ടപ്പറമ്പില്‍ വീട്ടില്‍ കെ.ആര്‍. സെബാസ്റ്റ്യന്റെ ഉടമസ്ഥതയിലുള്ള ഗോഡ്സ് പവര്‍ ബോട്ടാണ് ബ്ലാങ്ങാട് തീരത്തുനിന്ന് അഞ്ച് നോട്ടിക്കല്‍ മൈല്‍ ദൂരെ നിന്ന് പിടിച്ചെടുത്തത്. ബോട്ടിന് 2.5 ലക്ഷം രൂപ പിഴ ഈടാക്കി.

https://dailynewslive.in/ ചങ്ങനാശ്ശേരി മോസ്‌കോയില്‍ യുവതിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മോസ്‌കോ സ്വദേശി മല്ലിക (38) ആണ് മരിച്ചത്. ഭര്‍ത്താവ് അനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മല്ലികയുടെ ശരീരമാസകലം രക്തം ഉണ്ടായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ ആംബുലന്‍സ് ഡ്രൈവര്‍ക്ക് സംശയം തോന്നി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.

https://dailynewslive.in/ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ നാല് കേന്ദ്ര പാനല്‍ സ്ഥാനങ്ങളില്‍ മൂന്നെണ്ണം സ്വന്തമാക്കി ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനയായ ഐസ. ഇന്ന് പുലര്‍ച്ചെയാണ് ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ (ജെഎന്‍യുഎസ്യു) തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഫലം പുറത്തുവിട്ടത്. ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ (എഐഎസ്എ) നിതീഷ് കുമാര്‍ 1,702 വോട്ടുകള്‍ നേടി പ്രസിഡന്റ് സ്ഥാനം നേടി. എബിവിപി സ്ഥാനാര്‍ഥി ശിഖ സ്വരാജിന് 1,430 വോട്ടുകള്‍ ലഭിച്ചപ്പോള്‍ സ്റ്റുഡന്റ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എസ്എഫ്ഐ) പിന്തുണച്ച തയബ്ബ അഹമ്മദിന് 918 വോട്ടുകള്‍ ലഭിച്ചു.

https://dailynewslive.in/ തെക്കന്‍ മുംബൈയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഓഫീസില്‍ വന്‍ തീപ്പിടിത്തം. ബല്ലാഡ് എസ്റ്റേറ്റിലുള്ള കെസര്‍-ഐ-ഹിന്ദ് കെട്ടിടത്തിലെ ഓഫീസില്‍ ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് തീപിടിത്തമുണ്ടായത്. ഓഫീസിലുണ്ടായിരുന്ന കംപ്യൂട്ടറുകളും ഫര്‍ണിച്ചറുകളും ഒട്ടേറെ രേഖകളും കത്തിനശിച്ചു. പ്രധാനപ്പെട്ട സര്‍ക്കാര്‍ ഫയലുകള്‍ കത്തി നശിച്ചതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍

https://dailynewslive.in/ പാക് പൗരന്‍മാരുടെ ഇന്ത്യയില്‍ നിന്നുള്ള മടക്കത്തിനുള്ള സമയപരിധി കഴിഞ്ഞ ശേഷമുള്ള സാഹചര്യം ആഭ്യന്തര മന്ത്രാലയം വിലയിരുത്തും. പകുതിയാളുകള്‍ പോലും മടങ്ങിയിട്ടില്ലെന്നാണ് നിഗമനം. കേന്ദ്രം സംസ്ഥാനങ്ങളിലെ കണക്കുകള്‍ തേടും. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇരു രാജ്യങ്ങളിലുമുള്ളവര്‍ തിരികെയെത്തുന്നത്.

https://dailynewslive.in/ ഇറാനിലെ പ്രമുഖ തുറമുഖത്തുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 40 കഴിഞ്ഞു. ആയിരത്തിലേറെ പേര്‍ക്കാണ് സ്ഫോടനത്തില്‍ പരിക്കേറ്റിട്ടുള്ളത്. ശനിയാഴ്ച രാവിലെയാണ് ഇറാനിലെ തന്ത്ര പ്രധാന മേഖലയിലെ ബന്ദര്‍ അബ്ബാസ് തുറമുഖത്തിന്റെ ഷഹീദ് റജയി ഭാഗത്ത് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിന് പിന്നാലെ മേഖലയാകെ പുക മൂടുകയും വായു മലിനീകരണം നിയന്ത്രണാതീതമാവുകയും ചെയ്തിരുന്നു.

https://dailynewslive.in/ ഇന്ത്യ വിരുദ്ധ പ്രചാരണം നടത്തിയ പാകിസ്ഥാന്‍ യൂട്യൂബ് ചാനലുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ഇന്ത്യ. ഡോണ്‍ ന്യൂസ്, സമ ടിവി, ജിയോ ന്യൂസ് ഉള്‍പ്പെടെ 16 ചാനലുകളാണ് നിരോധിച്ചത്. ഇന്ത്യ വിരുദ്ധ പ്രചാരണത്തിന്റെ പേരിലാണ് ഇന്ത്യയുടെ നടപടി. അതേസമയം, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തി ഗ്രാമങ്ങള്‍ കനത്ത ജാഗ്രതയിലാണ്.

https://dailynewslive.in/ അഫ്ഗാനിസ്ഥാനില്‍ നിന്ന് പാകിസ്ഥാനിലേക്ക് കടക്കാന്‍ ശ്രമിച്ച 54 തീവ്രവാദികളെ പാക് സുരക്ഷാ സേന ഒറ്റരാത്രിയില്‍ വധിച്ചതായി സൈന്യം അറിയിച്ചു. കൊല്ലപ്പെട്ട തീവ്രവാദികളായ ‘ഖ്വാരിജ്’ ആണെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ പറയുന്നു. പാകിസ്ഥാനില്‍ ഭീകരാക്രമണം ലക്ഷ്യമിട്ട് വന്നവരെയാണ് കൊലപ്പെടുത്തിയതെന്നും പാക് സൈന്യം അറിയിച്ചു. അഫ്ഗാന്‍ അതിര്‍ത്തിയിലെ വടക്കുപടിഞ്ഞാറന്‍ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ ജില്ലയായ നോര്‍ത്ത് വസീറിസ്ഥാനിനടുത്തുള്ള പാകിസ്ഥാന്‍ താലിബാന്റെ മുന്‍ ശക്തികേന്ദ്രത്തിന് സമീപമാണ് കലാപകാരികളെ കൊലപ്പെടുത്തിയത്.

https://dailynewslive.in/ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് മുന്നില്‍ ബ്രിട്ടീഷ് പാകിസ്ഥാനികള്‍ സംഘടിപ്പിച്ച പ്രതിഷേധത്തിന് മറുപടിയുമായി ബ്രിട്ടീഷ് ഇന്ത്യക്കാരും. പഹല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ പാകിസ്ഥാനെ കുറ്റപ്പെടുത്തുന്ന ഇന്ത്യയുടെ പ്രചാരണം അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ടാണ് പാക് പ്രതിഷേധക്കാര്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന് മുന്നില്‍ പ്രതിഷേധം നടത്തിയത്. പിന്നാലെ, നൂറുകണക്കിന് ഇന്ത്യക്കാരും ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് പുറത്ത് തടിച്ചുകൂടി. പൊലീസെത്തിയാണ് ഇരുവിഭാഗത്തെയും നിയന്ത്രിച്ചത്.

https://dailynewslive.in/ പഹല്‍ഗാം ഭീകരാക്രമണത്തില്‍ വിവാദ പ്രസ്താവനയുമായി പാക് ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി. ഇന്ത്യയിലൊരു പടക്കം പൊട്ടിയാലും അതിന് പാകിസ്ഥാനെ കുറ്റപ്പെടുത്തുമെന്ന് ഒരു ടി വി അഭിമുഖത്തില്‍ അഫ്രീദി പറഞ്ഞു.നിങ്ങള്‍ക്ക് കശ്മീരില്‍ എട്ട് ലക്ഷത്തോളം കരുത്തുറ്റ സൈനികരില്ലെ എന്നിട്ടും ഇത് സംഭവിച്ചുവെങ്കില്‍ ജനങ്ങള്‍ക്ക് ആവശ്യമായ സുരക്ഷ നല്‍കാന്‍ അവരെക്കൊണ്ട് ഒരു പ്രയോജനവുമില്ലെന്നല്ലെ അര്‍ത്ഥമെന്നും അഫ്രീദി ചോദിച്ചു.

https://dailynewslive.in/ സംസ്ഥാനത്തെ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് വിവിധ ബാങ്കുകളിലായുള്ള നിക്ഷേപം 9,369 കോടി രൂപ. കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടെയാണ് നിക്ഷേപത്തില്‍ ഏറ്റവുമധികം കുതിപ്പ് ഉണ്ടായത്. ഒന്‍പതുവര്‍ഷം കൊണ്ട് കുടുബശ്രീ അയല്‍ക്കൂട്ട അംഗങ്ങള്‍ സമ്പാദിച്ച് വിവിധ ബാങ്കുകളില്‍ നിക്ഷേപിച്ചത് 7,076.06 കോടി രൂപയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. എല്ലാ അംഗങ്ങളും ആഴ്ചയില്‍ കുറഞ്ഞത് 10 രൂപ നിക്ഷേപിക്കണമെന്ന വ്യവസ്ഥയോടെയാണ് പദ്ധതി ആരംഭിച്ചത്. ആഴ്ചതോറും നല്‍കുന്ന ചെറുതുകയാണ് ഇത്രവലിയ സമ്പാദ്യമായി മാറിയത്. ആഴ്ചസമ്പാദ്യത്തിലൂടെ ഏഷ്യയില്‍ത്തന്നെ ഏറ്റവും കൂടുതല്‍ നിക്ഷേപം കൈവരിക്കുന്ന സ്ത്രീക്കൂട്ടായ്മയെന്ന ഖ്യാതിയും കുടുംബശ്രീ ഇതിലൂടെ നേടി. 1998 മുതല്‍ കുടുംബശ്രീ നടപ്പാക്കുന്ന മൈക്രോഫിനാന്‍സ് പദ്ധതിയുടെ ഭാഗമായാണ് സമ്പാദ്യപദ്ധതി തുടങ്ങിയത്. ഇതുവരെയുള്ള മൊത്തം നിക്ഷേപം 9,369 കോടി രൂപ വരുമെങ്കിലും ഒന്‍പതു വര്‍ഷത്തിനിടെയാണ് വന്‍ കുതിപ്പുണ്ടായത്. ഇപ്പോള്‍ 3.17 ലക്ഷം അയല്‍ക്കൂട്ടങ്ങളുണ്ട്. 48 ലക്ഷത്തോളം അംഗങ്ങളും. ഇന്നുവരെ, 28,723.89 കോടി രൂപ അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് ആഭ്യന്തര വായ്പകളുടെ രൂപത്തില്‍ വിതരണം ചെയ്തിട്ടുണ്ട്. ഇതുവരെ 3.07 ലക്ഷം അയല്‍ക്കൂട്ട അക്കൗണ്ടുകള്‍ ബാങ്കുകളുമായി ബന്ധിപ്പിച്ചിട്ടുണ്ട്.

https://dailynewslive.in/ കോള്‍ മെര്‍ജിങ് ഉപയോഗിച്ച് ഉപഭോക്താക്കളുടെ സെന്‍സിറ്റീവ് വിവരങ്ങള്‍ തട്ടിപ്പുകാര്‍ തട്ടിയെടുക്കുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്ന് പൊലീസ്. ഒടിപി ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നത്. ആദ്യം അപ്രതീക്ഷിതമായി കോള്‍ വരും. മ്യൂച്ചല്‍ ഫ്രണ്ടില്‍ നിന്നോ മറ്റൊരു വിശ്വസനീയമായ ഉറവിടത്തില്‍ നിന്നോ താങ്കളുടെ നമ്പര്‍ ലഭിച്ചുവെന്ന് അവകാശപ്പെട്ടാണ് തട്ടിപ്പുകാരന്‍ ഫോണ്‍ വിളിക്കുക. ഉടന്‍ തന്നെ കോള്‍ മെര്‍ജ് ചെയ്യാന്‍ തട്ടിപ്പുകാര്‍ ആവശ്യപ്പെടും. കോള്‍ മെര്‍ജിങ് കഴിഞ്ഞാല്‍ ഉപഭോക്താവ് അറിയാതെ തന്നെ, ഉപഭോക്താവിന്റെ ബാങ്കില്‍ നിന്നുള്ള ഒരു ഓട്ടോമേറ്റഡ് ഒടിപി വെരിഫിക്കേഷന്‍ കോളുമായി കണക്റ്റ് ആവുന്നു. സ്ഥിരീകരണത്തിന് ആവശ്യമാണെന്ന് പറഞ്ഞ് ഒടിപി പങ്കിടാന്‍ തട്ടിപ്പുകാര്‍ ആവശ്യപ്പെടും. ഒടിപി പങ്കിടുന്നതോടെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെടുന്ന തരത്തിലാണ് തട്ടിപ്പ്. പരിചയമില്ലാത്ത ആരെങ്കിലും കോളുകള്‍ മെര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍, ഉടന്‍ നിരസിക്കുക. കോളുകളിലൂടെ ബാങ്കുകള്‍ ഒരിക്കലും ഒടിപി ആവശ്യപ്പെടില്ല. ഫോണ്‍ കോളിലൂടെ ഒടിപി ആവശ്യപ്പെടുന്നത് തട്ടിപ്പ് മാത്രമെന്ന് തിരിച്ചറിയുക. അപ്രതീക്ഷിതമായി ഒടിപി ലഭിക്കുകയാണെങ്കില്‍, ഉടന്‍ തന്നെ 1930 (ദേശീയ സൈബര്‍ ക്രൈം ഹെല്‍പ്പ്ലൈന്‍) എന്ന നമ്പറില്‍ വിളിച്ചും ബാങ്കിനെ വിളിച്ചും വിവരം കൈമാറുക.

https://dailynewslive.in/ സാമന്ത റൂത്ത് പ്രഭു നിര്‍മ്മിക്കുന്ന ആദ്യ ചിത്രം ‘ശുഭ’ത്തിന്റെ ട്രെയിലര്‍ പുറത്തിറക്കി. ട്രാലാല മൂവിംഗ് പിക്‌ചേഴ്‌സ് നിര്‍മ്മിച്ച ഈ ഹൊറര്‍ കോമഡി ചിത്രത്തില്‍ അവര്‍ ഒരു രസകരമായ അതിഥി വേഷത്തില്‍ സാമന്തയും എത്തുന്നുണ്ട്. 2 മിനിറ്റ് 51 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ വീട്ടിലെ സ്ത്രീകള്‍ എല്ലാ ദിവസവും രാത്രി 9 മണിക്ക് നടക്കുന്ന ഒരു ടിവി സീരിയല്‍ കാണുന്നതോടെ പ്രേത ബാധ കൂടിയത് പോലെയാകുന്നു. പുരുഷന്മാര്‍ക്ക് അവരുടെ മുകളിലുള്ള എല്ലാ നിയന്ത്രണം നഷ്ടപ്പെടുന്നു. ട്രെയിലറിന്റെ അവസാനം, സാമന്ത അവതരിപ്പിക്കുന്ന ഒരു മാതയോട് പുരുഷന്മാര്‍ക്ക് എന്ത് സംഭവിക്കുമെന്ന് ചോദിക്കുന്നു. അവര്‍ എല്ലാവരും മരിക്കുമെന്ന് അവള്‍ നാടകീയമായി ആംഗ്യം കാണിക്കുന്നു. ഒപ്പം ഇതേ സമയം റിലീസ് ഡേറ്റും എഴുതി കാണിക്കുന്നു. പ്രവീണ്‍ കന്‍ഡ്രേഗുലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വസന്ത് മാരിഗന്തിയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്. ഷോര്‍ ആണ് ചിത്രത്തിന് സംഗീതം നിര്‍വഹിക്കുന്നത്. മെയ് 9നാണ് ശുഭം തീയറ്ററില്‍ എത്തുന്നത്. ട്രാലാല മൂവിംഗ് പിക്‌ചേഴ്‌സുമായി രംഗത്തേക്ക് ചുവടുവയ്ക്കുന്ന സാമന്ത മാ ഇന്‍തി ബംഗാരം എന്ന ചിത്രവും നിര്‍മ്മിക്കുന്നുണ്ട്, അതില്‍ സാമന്ത പ്രധാന വേഷത്തിലാണ് എത്തുന്നത്.

https://dailynewslive.in/ ഐമാക്ക് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. കെ.ടി. ഹാരിസ് തിരക്കഥയെഴുതി നിര്‍മ്മിച്ച് നാസര്‍ ഇരിമ്പിളിയം സംവിധാനം ചെയ്ത ‘മഹല്‍-ഇന്‍ ദ നെയിം ഓഫ് ഫാദര്‍’ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ റീലിസായി. ഉണ്ണി നായര്‍, ഷഹീന്‍ സിദ്ദിഖ് എന്നിവര്‍ക്കു പുറമെ ലാല്‍ ജോസ്, അബു വളയംകുളം, നാദി ബക്കര്‍, നജീബ് കുറ്റിപ്പുറം, ഉഷ പയ്യന്നൂര്‍, ക്ഷമ കൃഷ്ണ, സുപര്‍ണ, ഡോ. മുഹമ്മദലി, ലത്തീഫ് കുറ്റിപ്പുറം, വെസ്റ്റേണ്‍ പ്രഭാകരന്‍, രജനി എടപ്പാള്‍ തുടങ്ങിയവരും അഭിനയിക്കുന്നു. ഡോ. അര്‍ജുന്‍ പരമേശ്വര്‍, ഷാജഹാന്‍ കെ. പി. എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍. മെയ് ഒന്നിന് പ്രദര്‍ശനത്തിനെത്തുന്ന ഈ ചിത്രത്തില്‍ പ്രായം ചെന്ന ഒരു അച്ഛന്റേയും യുവാവായ മകന്റേയും ആത്മ ബന്ധത്തിന്റെ കഥ പറയുന്നു. ഒപ്പം, ഈ സിനിമ കാലിക പ്രസക്തമായ പല വിഷയങ്ങളും ചര്‍ച്ച ചെയ്യുന്നുണ്ട്. ഈ സിനിമയിലെ അഭിനയത്തിന് ഉണ്ണി നായര്‍ക്ക് ഫിലിം ക്രിട്ടിക്സ് അവാര്‍ഡും നിരവധി വിദേശ ചലച്ചിത്ര മേളകളില്‍ അവാര്‍ഡും ലഭിച്ചിരുന്നു.

https://dailynewslive.in/ റോയല്‍ എന്‍ഫീല്‍ഡിന്റെ ജനപ്രിയ മോഡലുകളിലൊന്നായ ഹണ്ടര്‍ 350ന്റെ 2025 മോഡല്‍ വിപണിയില്‍. മൂന്ന് മോഡലുകളിലായി ലഭിക്കുന്ന ബൈക്കിന്റെ വില ബേസ് മോഡലിന്റെ വില 1.49 ലക്ഷം രൂപയും മിഡ് മോഡലിന്റെ വില 1.76 ലക്ഷം രൂപയും ടോപ് മോഡലിന്റെ വില 1.81 ലക്ഷം രൂപയുമാണ്. റിയര്‍ സസ്പെന്‍ഷനിലാണ് ഏറ്റവും അധികം മാറ്റങ്ങള്‍ വന്നിരിക്കുന്നത്. ലീനിയര്‍ സ്പ്രിങ്ങിന് പകരം പ്രോഗ്രസീവ് നല്‍കിയിരിക്കുന്നത്. കൂടാതെ എക്സ്ഹോസ്റ്റിന് ചെറിയ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു, ഇതേ തുടര്‍ന്ന് ഗ്രൗണ്ട് ക്ലിയറന്‍സ് 10 എംഎം ഉയര്‍ന്നിട്ടുണ്ട്. റീഡിസൈന്‍ഡ് സീറ്റാണ് നല്‍കിയിരിക്കുന്നത്. സ്ലിപ്പര്‍ ക്ലച്ചും എല്‍ഇഡി ഹെഡ്‌ലാംപും സി ടൈപ്പ് ചാര്‍ജിങ് പോര്‍ട്ടും പുതിയ മോഡലിലുണ്ട്. എന്‍ജിനില്‍ കാര്യമായ മാറ്റങ്ങളൊന്നുമില്ല. 349 സിസി എയര്‍കൂള്‍ഡ് എന്‍ജിന്‍ തന്നെയാണ്. 20.2 ബിഎച്ച്പി കരുത്തും 27 എന്‍എം ടോര്‍ക്കുമുണ്ട്.

https://dailynewslive.in/ ഏതു നിറക്കാര്‍ക്കും മതസ്ഥര്‍ക്കും ദേശക്കാര്‍ക്കും സ്വാതന്ത്ര്യത്തോടെ വ്യാപരിക്കാവുന്ന, മാനവികതയുടെയും ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും സ്വന്തം മണ്ണിലൂടെ, തുര്‍ക്കിയിലൂടെയുള്ള പര്യടനത്തിന്റെ കുറിപ്പുകള്‍. മലകളും സമതലങ്ങളും കുഗ്രാമങ്ങളും വന്‍നഗരങ്ങളും ചെറുപട്ടണങ്ങളും തീരദേശങ്ങളും സമ്പൂര്‍ണ്ണ വിജനതകളുമെല്ലാം സഞ്ചാരപഥമാകുന്നു. ഒപ്പം, പേര്‍ഷ്യന്‍, ഗ്രീക്ക്, റോമന്‍, ബൈസാന്റിയന്‍, സെല്‍ജുക്ക്, ഓട്ടോമന്‍ സാമ്രാജ്യങ്ങളുടെ സംഭാവനയായ സംസ്‌കാര വൈവിദ്ധ്യങ്ങളുടെ നന്മതിന്മകള്‍ നിറഞ്ഞ മൂവായിരത്തിയഞ്ഞൂറോളം വര്‍ഷങ്ങളുടെ ചരിത്രത്തിലൂടെയും കടന്നുപോകുന്നു… ‘തുര്‍ക്കി പ്രദക്ഷിണം’. സക്കറിയ. മാതൃഭൂമി. വില 263 രൂപ.

https://dailynewslive.in/ പ്രമേഹസാധ്യത കൂടുന്നതില്‍ പ്രധാനഘടകമാണ് നാം കഴിക്കുന്ന ഭക്ഷണം. വേനല്‍ക്കാലത്ത് ലഭ്യമായ രുചികളില്‍ പലതും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതലുള്ളവര്‍ക്കും പ്രമേഹരോഗികള്‍ക്കും കഴിക്കാന്‍ പറ്റാത്തവയാണ്. ഇത്തരത്തില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂട്ടുന്ന ആറ് ഭക്ഷണങ്ങള്‍ ഏതൊക്കെ എന്നു നോക്കാം. ഇവ പ്രമേഹരോഗികള്‍ ഒഴിവാക്കേണ്ടതാണ്. വിപണിയില്‍ ലഭ്യമായ സോഡകള്‍, പായ്ക്കറ്റില്‍ ലഭിക്കുന്ന ജ്യൂസുകള്‍, മധുരം ചേര്‍ത്ത ഐസ് ടീ കള്‍ തുടങ്ങിയവയിലെല്ലാം പഞ്ചസാര വളരെ കൂടുതലായിരിക്കും. പ്രമേഹരോഗികള്‍ ഇവ പൂര്‍ണമായും ഒഴിവാക്കണം. പഴങ്ങളുടെ രാജാവ് എന്ന് വിളിപ്പേരുള്ള മാമ്പഴത്തിന്റെ സീസണ്‍ കൂടിയാണിത്. എന്നാല്‍ ഗ്ലൈസെമിക് ഇന്‍ഡക്സ് വളരെയധികം കൂടുതലായതിനാല്‍ പ്രമേഹരോഗികള്‍ മാമ്പഴം ഒഴിവാക്കുന്നതാണ് നല്ലത്. ഈ ചൂട് കാലാവസ്ഥയില്‍ ഒരു സ്‌കൂപ്പ് ഐസ്‌ക്രീം ഒക്കെ കഴിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ ഉണ്ടാവില്ല. എന്നാല്‍ പ്രമേഹരോഗികള്‍ ഐസ്‌ക്രീം കഴിക്കും മുന്‍പ് ഒന്നുകൂടി ചിന്തിക്കുക. ഐസ്‌ക്രീമും ഫ്രോസന്‍ ഡെസര്‍ട്ടുകളും ഒഴിവാക്കുന്നതാണ് ആരോഗ്യകരം. വേനല്‍ക്കാലത്ത് എണ്ണയില്‍ വറുത്ത ലഘുഭക്ഷണങ്ങളും സ്ട്രീറ്റ് ഫുഡും ഒഴിവാക്കുന്നതാണ് പ്രമേഹരോഗികള്‍ക്ക് ഗുണകരം. വേനല്‍ക്കാലത്ത് ലഭ്യമായ ചോളം, പ്രമേഹരോഗികള്‍ ഒഴിവാക്കുന്നതാണ് നല്ലത്. വറുത്തതോ വേവിച്ചതോ ആയ ചോളം ഉപദ്രവകരമല്ലെന്നു തോന്നാമെങ്കിലും പ്രമേഹമുളളവര്‍ ഇത് ഒഴിവാക്കണം. തണ്ണിമത്തനും മസ്‌ക്ക്മെലണും വേനല്‍ക്കാലത്ത് ലഭ്യമായ പഴങ്ങളാണ് എന്നാല്‍ ഇവയില്‍ പഞ്ചസാര ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ പ്രമേഹരോഗികള്‍ ഇത് ഒഴിവാക്കുന്നതാവും ഗുണകരം.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 85.13, പൗണ്ട് – 113.28, യൂറോ – 96.57, സ്വിസ് ഫ്രാങ്ക് – 102.37, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.22, ബഹറിന്‍ ദിനാര്‍ – 225.87, കുവൈത്ത് ദിനാര്‍ -277.48, ഒമാനി റിയാല്‍ – 221.10, സൗദി റിയാല്‍ – 22.69, യു.എ.ഇ ദിര്‍ഹം – 23.20, ഖത്തര്‍ റിയാല്‍ – 23.37, കനേഡിയന്‍ ഡോളര്‍ – 61.30.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *