ലെവൽക്രോസ് ഇല്ലാത്ത കേരളം പദ്ധതിയുടെ ഭാഗമായി പണി പൂര്‍ത്തിയാകുന്ന നാല് റെയിൽവേ മേൽപ്പാലങ്ങൾ മെയിൽ നാടിന് സമര്‍പ്പിക്കുമെന്നും ഇത് കേരള ചരിത്രത്തിൽ ആദ്യമെന്നും മന്ത്രി മുഹമ്മദ് റിയാസ്. റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷന്റെ പദ്ധതികൾ റിവ്യൂ ചെയ്യുന്നതിനായി ചേര്‍ന്ന യോഗത്തിന് ശേഷമായിരുന്നു മന്ത്രി ഇക്കാര്യം അറിയിച്ചത്. താനൂർ – തെയ്യാല, കൊടുവള്ളി – തലശ്ശേരി, വാടാനക്കുറിശ്ശി, ചിറയിൻ കീഴ് ആർഒബികളാണ് മെയിൽ തുറക്കുക. ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഇതുവരെ എട്ട് റെയിൽവേ മേൽപാലങ്ങൾ പൂർത്തിയാക്കി നാടിന് സമർപ്പിച്ചു. മെയ് മാസം കൂടി കഴിയുമ്പോൾ കേരളത്തിൽ പൂർത്തിയാകുന്ന റെയിൽവേ മേൽപ്പാലങ്ങളുടെ എണ്ണം 12 ആകും.
പുതിയതായി 12 റെയിൽവേ മേൽപ്പാലങ്ങൾ തുറക്കുന്നത് കേരള ചരിത്രത്തിൽ ആദ്യമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
